ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 16 മത്തെ പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 30 ന് നാളെ വഡോദരയിൽ

വഡോദര, ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് മത്തായി രചിച്ച ‘ദി ഗ്രേറ്റ് മിനിസ്ട്രി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (ഒക്ടോബർ 30, വെള്ളിയാഴ്ച) വൈകിട്ട് 7.30ന് നടക്കും. ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ കൺവൻഷനോടനുബന്ധിച്ച് വഡോദരയിലെ ഫത്തേഗഞ്ച് മെതഡിസ്റ്റ് ബോയ്സ് ഹോസ്റ്റൽ ഗ്രൗണ്ടിലാണ് ചടങ്ങ്.

News Middle Advt Banner

ക്രൈസ്തവ എഴുത്തുപുര മിഷൻ & അപ്പർ റൂം ഡയറക്ടർ പാസ്റ്റർ ജെ.പി. വെണ്ണിക്കുളം, റവ. ലോറൻസ് ജോസഫിന് ആദ്യപ്രതി നൽകി പുസ്തകം പ്രകാശനം ചെയ്യും.

ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന പതിനാറാമത്തെ പുസ്തകമാണിത്. ഹിന്ദി ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകവുമാണ്. പുസ്തകത്തിന്റെ കോപ്പികൾ കൺവൻഷൻ ഗ്രൗണ്ടിൽ ലഭ്യമാണ്.

പുസ്തകം ലഭിക്കുന്നതിന് ബന്ധപ്പെടുക:

+91 81403 75808

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading