ഏജി മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ മധ്യമേഖല സി.എ യുവജന ക്യാമ്പ് ആഗസ്റ്റ് 23 മുതൽ

കുമ്പനാട്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സി എ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ‘മാധ്യമവേള യുവജന ക്യാമ്പ് 2026’ സംഘടിപ്പിക്കുന്നു. “ആഗസ്റ്റ് 23 ഞായർ മുതൽ 25 ചൊവ്വ വരെ” നടക്കുന്ന ക്യാമ്പ് മൗണ്ട് ഒലിവ് ഐ.പി.സി.പി.എഫ്. ക്യാമ്പ് സെന്റർ, മുട്ടുമൺ, കുമ്പനാട് എന്നിവിടങ്ങളിലാണ് നടക്കുന്നത്.

“നിന്നെത്തന്നെ ത്യജിച്ച്, നിന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കുക” എന്ന ലൂക്കോസ് 9:23 വചനത്തെ ആസ്പദമാക്കിയാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. ‘Raising a Generation of Worshippers’ എന്ന ലക്ഷ്യത്തോടെ ആത്മീയ വളർച്ചയും ആരാധനാ ജീവിതവും ലക്ഷ്യമിട്ടുള്ള വിവിധ സെഷനുകൾ ക്യാമ്പിൽ ഉണ്ടായിരിക്കും.

ഡോ. ബ്ലെസൻ മേമന,പാസ്റ്റർ സാബു ചാരുംമൂട്, ജോമറ്റ് ജോൺസൺ, പ്രിൻസ് ഡാനി, ബീനീഷ ബാബ്ജി, അബി ബിജു, സൂരാജ്, അലക്സ് കട്ടപ്പന എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading