പ്രളയബാധിതർക്ക് കൈത്താങ്ങായി കെ.സി.സി യൂത്ത് കമ്മീഷൻ സൗത്ത് റീജിയൻ

പത്തനംതിട്ട: പ്രളയദുരിതം നേരിടുന്ന ജില്ലയിലെ വിവിധ മേഖലകളിൽ ദുരിതബാധിത കുടുംബങ്ങൾക്ക് കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) യൂത്ത് കമ്മീഷൻ സൗത്ത് റീജിയൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

കെസിസി യൂത്ത് കമ്മിഷൻ സൗത്ത് റീജിയൻ ചെയർപേഴ്സൺ അഡ്വ ആൽബി അന്ന ആബി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഓർത്തഡോക്സ് സഭാ അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡൻറ് അഭി. ഡോ. മാത്യൂസ് മാർ തെവോദിയോസ് മെത്രാപ്പോലീത്ത ഭക്ഷ്യവസ്തുക്കൾ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി സാലു, ഷിബു കാഞ്ഞിക്കൽ, റാന്നി മേഖലയിലേക്കുള്ള ഭക്ഷ്യവസ്തുകൾ റാന്നി ബിലിവേഴ്സ് ചർച്ച് വികാരി റവ. സജു തോമസ് എന്നിവർക്ക് കൈമാറി.

പ്രളയബാധിതരുടെ ദുരിതത്തിൽ പങ്കുചേർന്ന് ആവശ്യമായ സഹായങ്ങൾ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെസിസി സൗത്ത് റീജൺ യൂത്ത് കമ്മീഷൻ ഈ സഹായ പ്രവർത്തനം സംഘടിപ്പിച്ചത്.

മീറ്റിംഗിൽ റവ സജു തോമസ്,റവ. ജിജിൻ കെ ജോർജ്,സാം വി ജേക്കബ്, ജെഫി എം യേശുദാസൻ അഡ്വ. രോഹിത് ജോൺ വർഗ്ഗീസ്,ഷിബിൻ റ്റി പണിക്കർ,അനീഷ് തോമസ് എന്നിവർ പ്രസംഗിച്ചു. ദുരിതബാധിതർക്ക് തുടർന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading