ലാൻഡ്‌വേ തിയോളജിക്കൽ സെമിനാരിയുടെ ഓൺലൈൻ കൺവെൻഷൻ ഓഗസ്റ്റ് 17 മുതൽ
പന്തളം: ലാൻഡ്‌വേ തിയോളജിക്കൽ സെമിനാരിയുടെ (LTS) ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഓൺലൈൻ കൺവെൻഷനും കന്നഡ മീഡിയത്തിന്റെ ഉദ്ഘാടനവും നടക്കും. ഓഗസ്റ്റ് 17, 18, 19 തീയതികളിൽ രാത്രി 8 മുതൽ 10 വരെ (IST) സും പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി.
കന്നഡ മീഡിയത്തിന്റെ ഉദ്ഘാടനം. ഡയറക്ടർ ഡോ. സന്തോഷ് പന്തളം നിർവഹിക്കും. കൺവെൻഷനിൽ പാസ്റ്റർ. ഷാജി ഫിലിപ്പ്, പാസ്റ്റർ. ഷാജി യോഹന്നാൻ, ഇവ. ബിബിൻ ബാബി (യുകെ) എന്നിവർ ശുശ്രൂഷിക്കും.
അനുഗ്രഹീതമായ ഗായകസംഘങ്ങൾ ആരാധനയ്ക്ക് നേതൃത്വം നൽകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് ഓൺലൈനായി കൺവെൻഷനിൽ പങ്കെടുക്കാൻ അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു.
പാസ്റ്റർ. റെജി കെ. ബഥേൽ, ഡോ. ഷിനു കെ. ജോയി, ഡോ. സന്തോഷ് പന്തളം എന്നിവർ നേതൃത്വം നൽകും

- Advertisement -


Comments are closed.