പെന്തക്കോസ്ത് യൂത്ത് മൂവ്മെന്റ് വാർഷിക ക്യാമ്പ് ആഗസ്റ്റ് 24 മുതൽ ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) യുവജന വിഭാഗമായ പെന്തക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ (PYM) വാർഷിക ക്യാമ്പ് ആഗസ്റ്റ് 24 മുതൽ 27 വരെ ചെങ്ങന്നൂർ പുത്തൻകാവിലെ SBS ക്യാമ്പ് സെന്ററിൽ നടക്കും.

“Holy Spirit Flow – Filled, Led, Overflowing” എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യവിഷയം. യോഹന്നാൻ 7:38 ആധാരമാക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും നേതൃത്വപരിശീലനത്തിനും ഊന്നൽ നൽകുന്ന ക്യാമ്പിൽ വിവിധ സെഷനുകളും ക്ലാസുകളും ആത്മീയ ശുശ്രൂഷകളും നടക്കും. ഡോ. ജെയിംസ് ജോർജ് വെന്മണി, പ്രിൻസ് റാന്നി, പ്രൊഫ. ഷിബു ഐപ്പ്, ഡോ. ജേക്കബ് മാത്യു, ഡോ. ബ്ലെസ്സൻ മേമന, പാസ്റ്റർ. അനിൽ അടൂർ, ബോവാസ് രാജു, ഡോ. ആശ മാത്യു, സിസ്റ്റർ ബ്ലെസ്സി ബെൻസൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും ദൈവവചനത്തിലുള്ള ആഴത്തിലുള്ള പഠനത്തിനും പ്രായോഗിക ക്രൈസ്തവ ജീവിതത്തിനും ക്യാമ്പ് സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു. വിശ്വാസജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ നേതൃത്വവും നിറവും അനുഭവിച്ച് സമൂഹത്തിനും സഭയ്ക്കും പ്രയോജനപ്പെടുന്ന തലമുറയെ വളർത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading