നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഇന്ന് 24 മണിക്കൂർ “ഭാരതം പ്രാർത്ഥനയിൽ”

ഷാജൻ ജോൺ ഇടയ്ക്കാട്

പുനലൂർ : എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ആഗസ്റ്റ് 15 ന് ‘ഭാരതം പ്രാർത്ഥനയിൽ’ എന്ന പ്രത്യേക പ്രാർത്ഥനാ പ്രോഗ്രാം നടത്തുന്നു.

ആഗസ്റ്റ് 15 രാവിലെ 12 ന് ആരംഭിക്കുന്ന പ്രാരംഭ യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി പാസ്റ്റർ ഇസഡ്‌.എബ്രഹാം അദ്ധ്യക്ഷത വഹിക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ജോസ് ടി.ജോർജ് സന്ദേശം നല്കി ഉദ്ഘാടനം നിർവഹിക്കും.സിസ്റ്റർ കെയ്ത് ജോമോൻ ഗാനം ആലപിക്കും.പാസ്റ്റർ ആർ.വി. ജോയി അനുഗ്രഹ പ്രാർത്ഥന നടത്തും.

തുടർന്ന് രാത്രി 1.00 മുതൽ 2.30 വരെ മിഡിൽ ഈസ്റ്റ് ടീമും 2.30 മുതൽ 4.30 വരെ യു.എസ്,കാനഡ, ആസ്ത്രേല്യ, യൂറോപ്പ് ടീമും പ്രാർത്ഥന നയിക്കും.

4.30 മുതൽ 5.30 വരെ അന്യഭാഷാ പ്രാർത്ഥനയും 5.30 മുതൽ 8 വരെ സൗത്തിന്ത്യ സോണും 8 മുതൽ 10.30 വരെ നോർത്തിന്ത്യ സോണും 10.30 മുതൽ 12.30 വരെ വെസ്റ്റേൺ സോണും പ്രാർത്ഥനകൾക്ക് നേതൃത്വം നല്കും.

12.30 മുതൽ 2.30 വരെ ഈസ്റ്റ് സോണും 2.30 മുതൽ 5 വരെ നോർത്ത് ഈസ്റ്റ് സോണും 5 മുതൽ 7.30 വരെ സെൻട്രൽ സോണും പ്രാർത്ഥന നയിക്കും.

7.30 മുതൽ 10 വരെ ജെൻസീ, യൂത്ത് ടീമും 10 മുതൽ 10.30 വരെ കേരള പ്രയർ വാക്ക് ടീമും പ്രാർത്ഥന നയിക്കും.

10.30 മുതൽ 12 വരെ നടക്കുന്ന സമാപന യോഗത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.ടി.ജെ. സാമുവേൽ മുഖ്യ സന്ദേശം നല്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള സന്ദേശം നല്കും. പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് നേതൃത്വം നല്കും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ

https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading