തൂഫാൻ 2026 – കൊട്ടാരക്കര മേഖലാ പി വൈ പി എ യുടെ ലഹരി വിരുദ്ധ ക്യാമ്പയിനും സംഗീത സന്ധ്യയും നാളെ കൊല്ലം ബീച്ചിൽ

കൊല്ലം : മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിമരുന്ന് എന്ന വലിയ വിപത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കേരളാ സർക്കാരിന്റെ “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊട്ടാരക്കര മേഖല പി വൈ പി എ “തൂഫാൻ 2026” എന്ന പേരിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനും സംഗീത സായാഹ്നവും സംഘടിപ്പിക്കുന്നു.

കൊല്ലം ബീച്ചിലെ ഓപ്പൺ സ്റ്റേജിൽ വെച്ച് ഓഗസ്റ്റ് 15 ശനിയാഴ്ച വൈകിട്ട് 3 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി അഡ്വ: ബിന്ദു കൃഷ്ണ, ആശ്രാമം വാർഡ് കൗൺസിലർ ശ്രീ കുരുവിള ജോസഫ് എന്നിവർ പങ്കെടുക്കും. ഐ പി സി കൊട്ടാരക്കര മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ റിച്ചാർഡ്‌സ് ആമുഖ സന്ദേശവും മേഖലാ പി വൈ പി എ ഇവാഞ്ചലിസം ബോർഡ് കൺവീനർ പാസ്റ്റർ ഷൈൻ കട്ടപ്പന ലഹരി വിരുദ്ധ സന്ദേശവും നൽകും.

ഹാഗിയോസ് കൊല്ലം ഒരുക്കുന്ന പാവ നാടകവും, ബ്രദർ റ്റിബിൻ തങ്കച്ചനും ടീമും നയിക്കുന്ന സംഗീത സന്ധ്യയുമാണ് പരിപാടിയുടെ ഭാഗമായി നടക്കും.

പി.വൈ.പി.എ. കൊട്ടാരക്കര മേഖലയുടെ ലഹരി വിരുദ്ധ പ്രവർത്തനമായ “അതിജീവനം” പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. യുവജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം ശക്തമായി എത്തിക്കുകയും സമൂഹത്തിൽ ആരോഗ്യകരമായ ബോധവൽക്കരണം സൃഷ്ടിക്കുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading