വാര്യാപുരം ചർച്ച് ഓഫ് ഗോഡിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനകൾ ആഗസ്റ്റ് 24 മുതൽ

വാര്യാപുരം: ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഏഴ് ദിവസത്തെ ഉപവാസ പ്രാർത്ഥനയും ആത്മീയ ഉണർവ് യോഗങ്ങളും ആഗസ്റ്റ് 24 മുതൽ 30 വരെ വാര്യാപുരം ചർച്ച് ഓഫ് ഗോഡ് ഹോളിൽ നടക്കും. ആത്മീയ ഉണർവിനും വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും സഭയുടെ നവീകരണത്തിനും ലക്ഷ്യമിട്ടാണ് പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 24 മുതൽ 30 വരെ ദിവസവും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും, വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയും യോഗങ്ങൾ നടക്കും. ഉപവാസ പ്രാർത്ഥന, ആരാധന, വചനശുശ്രൂഷ, സാക്ഷ്യങ്ങൾ, പ്രത്യേക പ്രാർത്ഥനകൾ എന്നിവ യോഗങ്ങളുടെ ഭാഗമായി ഉണ്ടായിരിക്കും.

പ്രശസ്ത വചനപ്രഘോഷകനായ പി. സി. മാത്യു ഉൾപ്പെടെയുള്ള ദൈവദാസന്മാർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്ററുമാരായ റ്റി.എ. വർഗീസ്, പി. എസ്. ജോർജ്, അനീഷ് ഏലപ്പാറ, കുര്യൻ മാത്യു (തിരുവല്ല), ബേബി ജോൺസൺ (കടമ്പനാട്), കെ. ജെ. തോമസ് (കുമളി), രാജു മേത്ര, സുബാഷ്(കുമരകം) എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഗാനശുശ്രൂഷയ്ക്ക് ഡാനിയേൽ ജോർജും റോബിൻ റെജി നേതൃത്വം നൽകും.

“വചനം, ആരാധന,വിടുതൽ എന്നി ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ആത്മീയ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading