വിശ്വവാണി മിഷനറി സമ്മേളനം ഓഗസ്റ്റ് 16ന്

പാലക്കാട്: വിശ്വവാണിയുടെ നേതൃത്വത്തിൽ മിഷനറി മീറ്റ് ഓഗസ്റ്റ് 16ന് വൈകുന്നേരം 4 മണിക്ക് ശാലേം ബൈബിൾ സെമിനാരി അങ്കണത്തിൽ നടക്കും.

News Middle Advt Banner

മിഷനറി അനുഭവസംഗമത്തോടനുബന്ധിച്ച് പ്രത്യേക സമ്മേളനവും നടക്കും. വചനസന്ദേശം ഇവാ. ബിനു വർഗീസ് നിർവഹിക്കും. വിശ്വവാണി ഗായകസംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പരിപാടിയുടെ കൺവീനർമാരായി പ്രൊഫ. എം. കെ. ജോയ്, പാസ്റ്റർ ജോസഫ് ജോർജ് എന്നിവർ പ്രവർത്തിക്കുന്നു. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും ശുശ്രൂഷകരും മിഷനറി പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading