വൈ പി ഇ ഡൽഹി ഏകദിന സെമിനാർ ഓഗസ്റ്റ് 15ന്

ന്യൂഡൽഹി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, നോർത്ത് ഡൽഹി ഡിസ്ട്രിക്ട് യുവജന വിഭാഗമായ വൈ.പി.ഇയുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 15ന് രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ പാലം ചർച്ച് ഓഫ് ഗോഡിൽ സെമിനാർ നടക്കും.

പാസ്റ്റർ അലൻ പി. സാം ദൈവവചന ശുശ്രൂഷ നിർവഹിക്കും. നോർത്ത് ഡൽഹി ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സുജിമോൻ രാജു ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വൈ.പി.ഇ സെക്രട്ടറി വിന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി ജോൺ ദാസ്, ട്രഷറർ ആഷിഷ് ചാക്കോ എന്നിവർ സെമിനാറിന്റെ ഏകോപനത്തിന് നേതൃത്വം നൽകുന്നു.

യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും വർത്തമാനകാല വെല്ലുവിളികളെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നേരിടുന്നതിനും സഹായകരമാകുന്ന സെമിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading