ഐപിസി ആറാമാട സെന്ററിൽ ‘ദി ചോസൺ ജനറേഷൻ’ ഏകദിന ക്യാമ്പ് ഓഗസ്റ്റ് 25ന്

തിരുവനന്തപുരം: ഐ.പി.സി തിരുവനന്തപുരം അരമാട സെന്റർ സൺഡേസ്കൂൾ, പി.വൈ.പി.എ, സോദരി സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ദി ചോസൺ ജനറേഷൻ’ എന്ന പേരിൽ ഏകദിന ക്യാമ്പ് ഓഗസ്റ്റ് 25ന് നടക്കും. ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ്. രജിസ്ട്രേഷൻ രാവിലെ 8.30ന് ആരംഭിക്കും.

ഐ.പി.സി ഹെബ്രോൺ ആറാമാട, തിരുവനന്തപുരം വേദിയാകുന്ന ക്യാമ്പ് സെന്റർ മിനിസ്റ്റർ പാസ്റ്റർ വി.എ. സണ്ണി ഉദ്ഘാടനം ചെയ്യും.  ജോയൽ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിൽ സ്തുതിയും ആരാധനയും നടക്കും.

ഡോ. സാജികുമാർ കെ.പി., ഇവാ. സാമുവൽ ഡാനിയേൽ എന്നിവർ റിസോഴ്സ് പേഴ്സൺമാരായി പങ്കെടുക്കും. കുട്ടികൾക്കായി പ്രത്യേക സെഷനും ക്യാമ്പിൽ ഉണ്ടായിരിക്കും. സൗജന്യ രജിസ്ട്രേഷനാണ്. ക്യാമ്പിന്റെ ജനറൽ കൺവീനറായി പാസ്റ്റർ കെ.ജെ. ജോസഫ്കുട്ടിയും, ജോയിന്റ് കൺവീനർമാരായി ഇവാ. എബി എബനേസർ, സിസ്റ്റർ സാലിയമ്മ സണ്ണി, സിസ്റ്റർ സാറാമ്മ തോമസ് എന്നിവരും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading