ന്യൂയോർക്കിൽ പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ മ്യൂസിക് കോൺസർട്ട് ഓഗസ്റ്റ് 15ന്
ന്യൂയോർക്ക്: പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ഓഫ് അമേരിക്ക (PYEFA)യുടെ നേതൃത്വത്തിൽ മ്യൂസിക് കോൺസർട്ട് ഓഗസ്റ്റ് 15ന് ശനിയാഴ്ച ന്യൂയോർക്കിൽ നടക്കും. “Music Concert – A Time of Worship, A Night of Hope” എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം മെൽവില്ലിലെ ഹിൽട്ടൺ ലോംഗ് ഐലൻഡ്/ഹണ്ടിംഗ്ടണിൽ നടക്കും.
വൈകുന്നേരം 4.30 മുതൽ 5.30 വരെ പരിപാടി ക്രമീകരിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. 598 ബ്രോഡ് ഹോളോ റോഡ്, മെൽവിൽ, ന്യൂയോർക്ക് 11747 ആണ് വേദി.
റെബേക്ക രാജൻ, ജിബിൻ ടൈറ്റസ് ഹെബ്രോൻ, ജോൺ വെസ്ലി, ജിൻസ് മാത്യു, ക്രിസ് ഹോപ്പ്, ജെറിൻ വെസ്ലി എന്നിവർ സംഗീത പരിപാടിയിൽ പങ്കെടുക്കും. “Harmony of Hope” ആണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.
“By the Spirit” എന്നതാണ് പരിപാടിയുടെ പ്രമേയം. യുവജനങ്ങൾക്കായി ആരാധനയുടെയും പ്രത്യാശയുടെയും ആത്മീയ അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

- Advertisement -


Comments are closed.