പ്രളയത്തിൽ സ്നേഹക്കരുതലുമായി മെഴുവേലി ശാരോൻ ഫെലോഷിപ്പ് ചർച്ച്
മെഴുവേലി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും സഹായഹസ്തവുമായി മെഴുവേലി ശാരോൻ ഫെലോഷിപ്പ് ചർച്ച്. പത്തനംതിട്ട ജില്ലയിൽ പ്രളയത്തെ തുടർന്ന് ദുരിതത്തിലായ നൂറുകണക്കിന് കുടുംബങ്ങൾക്ക് ആവശ്യസാധനങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയിലേക്കാണ് സഭ അകമഴിഞ്ഞ സംഭാവന നൽകിയത്.
ആറന്മുള എം.എൽ.എ. അബിൻ വർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഹായവിതരണത്തിലേക്കാണ് സഭയുടെ സംഭാവനകൾ കൈമാറിയത്. ദുരിതബാധിത കുടുംബങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് സഭ സഹായവുമായി രംഗത്തെത്തിയത്.
സഭാ ശുശ്രൂഷകൻ പാസ്റ്റർ സനു ജോസഫിന്റെയും സെക്രട്ടറി ബാബു മാത്യുവിന്റെയും നേതൃത്വത്തിൽ സഭാ കമ്മിറ്റി സഹായവിതരണം ഏകോപിപ്പിച്ചു. പ്രളയദുരിതത്തിൽ കഴിയുന്നവർക്ക് സ്നേഹവും കരുതലും പകരുന്നതാണ് സഭയുടെ സാമൂഹിക ഇടപെടലെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -


Comments are closed.