ഫിലഡൽഫിയ വേഡ് ആൻഡ് വർഷിപ്പ് ചർച്ചിന്റെ കൺവെൻഷൻ ഓഗസ്റ്റ് 14, 15ന്

ഫിലഡൽഫിയ: വേഡ് ആൻഡ് വർഷിപ്പ് ചർച്ചിന്റെ 2026-ലെ കൺവെൻഷൻ ഓഗസ്റ്റ് 14, 15 തീയതികളിൽ വൈകുന്നേരം 6.30ന് നടക്കും. ഹണ്ടിങ്ടൺ വാലിയിലെ ന്യൂ ലൈഫ് കമ്മ്യൂണിറ്റി ചർച്ചിലാണ് സമ്മേളനം നടക്കുന്നത്.

വേഡ് ആൻഡ് വർഷിപ്പ് സെന്റർ ഇൻകോർപ്പറേറ്റഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യാതിഥിയായി പ്രസംഗിക്കും.

“വീ പ്രീച്ച് ക്രൈസ്റ്റ് ക്രൂസിഫൈഡ്” എന്നതാണ് സമ്മേളനത്തിന്റെ സന്ദേശം. അനുഗ്രഹത്തിന്റെയും ആത്മീയ ഉണർവിന്റെയും അനുഭവത്തിനായി ഏവരെയും കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പാസ്റ്റർ ബിജു മാത്യു സഭയുടെ പാസ്റ്ററായും ബ്രദർ റെൻസി കൊച്ചൈപ്പ സെക്രട്ടറി, ബ്രദർ ബെൻസൺ ഡാനിയേൽ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading