അശരണരുടെ അഭയ കേന്ദ്രം ഗിൽഗാൽ ആശ്വാസ ഭവൻ സന്ദർശിച്ച് ഐപിസി വർഷിപ്പ് സെന്റർ ഷാർജയിലെ സൺഡേ സ്കൂൾ പ്രവർത്തകർ

ഷാർജ: ഐപിസി വർഷിപ്പ് സെന്റർ, ഷാർജ സൺ‌ഡേ സ്കൂളിന്റെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ചാരിറ്റിയുടെ ഭാഗമായി സൺഡേ സ്കൂൾ പ്രവർത്തകർ മുറിവേറ്റവർക്ക്‌ ഔഷധമായി ഇരവിപേരൂർ ഗില്‍ഗാല്‍ ആശ്വാസ ഭവൻ സന്ദർശിച്ചു.

സൺഡേ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും അശരണരും ആലംബഹീനരുമായ ആശ്വാസ ഭവനിലെ പ്രിയപ്പെട്ടവരെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി മാറി. തുടർന്ന് നടന്ന ചാപ്പൽ മീറ്റിങ്ങിൽ സഭയുടെ സീനിയർ പാസ്റ്റർ റവ. ഡോ. വിൽ‌സൺ ജോസഫ് മുഖ്യ സന്ദേശം നൽകി. സെക്രട്ടറി അബൂ വർഗീസ്, ട്രഷറർ ഷാജി നൈനാൻ, സൺഡേ സ്കൂളിൽ പ്രിൻസിപ്പൽ സിസ്റ്റർ ജീൻ ഷാജി, വുമൺസ് ഫെലോഷിപ്പ് പ്രസിഡന്റ്‌ സിസ്റ്റർ മേഴ്സി വിൽസൺ, റീജിയൻ സൺഡേ സ്കൂൾ ട്രഷറർ മനോജ് എബ്രഹാം, പി വൈ പി എസ് സെക്രട്ടറി മനു തോമസ്, സൺ‌ഡേ സ്കൂൾ ട്രഷറർ ഫേബാ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു. ഗിൽഗാൽ ആശ്വാസ ഭവനു വേണ്ടി ഹാനോക്ക് പ്രിൻസ് നന്ദി അറിയിച്ചു.

സൺഡേ സ്കൂളിന്റെ സിൽവർ ജൂബിലിയുടെ ചാരിറ്റിയുടെ ഭാഗമായി സമാഹരിച്ച തുക സിസ്റ്റർ സാലി പ്രിൻസിന് കൈമാറി. ഇവാ. എബി പടപ്പക്കരയുടെ നേതൃത്വത്തിൽ സൺ‌ഡേ സ്കൂൾ ഗായകസംഘം ആരാധന നയിച്ചു. തുടർന്ന് അവിടെയുള്ള പ്രിയപ്പെട്ടവർക്ക് ഒപ്പം ഇരുന്ന് ആഹാരവും ഭക്ഷിച്ച് അവിടെനിന്ന് മടങ്ങിവരുമ്പോൾ മനുഷ്യന്റെ നിസ്സഹായ അവസ്ഥയും ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയും കണ്ട് ഹൃദയം തകർന്ന് കണ്ണിൽ ഈറനണിഞ്ഞ് അവിടെയുള്ളവരുടെ ആശ്വാസത്തിനും സൗഖ്യത്തിനും ഗിൽഗാൽ ആശ്വാസ ഭവന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചാണ് അവിടെ നിന്ന് ഓരോരുത്തരും മടങ്ങിയത്.

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading