സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ മാഞ്ചസ്റ്ററിൽ ‘വോയ്സ് ഓഫ് ഗ്രേസ്’ സെപ്റ്റംബർ 25ന്
മാഞ്ചസ്റ്റർ: സ്റ്റീഫൻ ദേവസ്സിയുടെ നേതൃത്വത്തിൽ ‘വോയ്സ് ഓഫ് ഗ്രേസ്’ മ്യൂസിക് കോൺസർട്ട് സെപ്റ്റംബർ 25ന് വൈകുന്നേരം 5.30ന് മാഞ്ചസ്റ്റർ വൈതൻഷേയിലെ ഫോറം സെന്ററിൽ നടക്കും. യുണൈറ്റഡ് ശാലോം പെന്തക്കോസ്തൽ ചർച്ചിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്റ്റീഫൻ ദേവസ്സിക്കൊപ്പം ഗായകൻ സ്റ്റീവൻ സാമുവൽ, വയലിൻ കലാകാരൻ ഫ്രാൻസിസ് സേവ്യർ എന്നിവരും ഗായകരും സംഗീത സംഘവും പങ്കെടുക്കും. പിയാനോ, ഡ്രംസ്, വയലിൻ എന്നിവയുടെ അകമ്പടിയോടെ വിശ്വാസവും സംഗീതവും സമന്വയിപ്പിക്കുന്ന അവതരണങ്ങളാണ് പരിപാടിയിൽ ഒരുക്കുന്നത്.
സംഗീതാവതരണങ്ങൾക്കൊപ്പം ആരാധനയും ആത്മീയ സന്ദേശവും ഉൾപ്പെടുന്ന പരിപാടിയായിരിക്കും ‘വോയ്സ് ഓഫ് ഗ്രേസ്’. വിവിധ പ്രായക്കാരായ വിശ്വാസികൾക്ക് സംഗീതത്തിലൂടെയും ആരാധനയിലൂടെയും ആത്മീയ അനുഭവം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -


Comments are closed.