‘കണക്ട് 2026’ ഏകദിന സെമിനാർ ആഗസ്റ്റ് 27ന്

വാകത്താനം: എസ്എംഐ ശാലോം മിഷൻ ഇന്റർനാഷണൽ ദൈവസഭകളുടെ സൺഡേസ്കൂൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ‘കണക്ട് 2026’ എന്ന പേരിൽ വൺഡേ സെമിനാർ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27-ാം തീയതി വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ സെമിനാർ നടക്കും.

News Middle Advt Banner

“ക്രിസ്തുവിൽ വേരൂന്നുക” (Rooted in Christ) എന്നതാണ് സെമിനാറിന്റെ ചിന്താവിഷയം. എസ്.എം.ഐ ഹെഡ് ഓഫീസ് പ്രയർ ടവർ ചർച്ച്, ഇരവുചിറക്കുടിയിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എസ്.എം.ഐ ദൈവസഭകളുടെ സ്ഥാപക പ്രസിഡന്റായ പാസ്റ്റർ പാസ്റ്റർ സണ്ണി വാകത്താനം ചടങ്ങ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ ഇലന്തൂർ (എക്സൽ മിനിസ്ട്രീസ് ഡയറക്ടർ,), ജോബി കെ.സി. (എക്സൽ മിനിസ്ട്രീസ്), ശ്രീ. അനീഷ് വി. കോര (ഡിവൈ.എസ്.പി., ക്രൈംബ്രാഞ്ച്, കോട്ടയം) എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

എസ്.എം.ഐ ജനറൽ കോർഡിനേറ്ററും സൺഡേസ്കൂൾ ബോർഡ് അംഗവുമായ പാസ്റ്റർ റെജി കെ ചെറിയാന്റെയും പാസ്റ്റർ ജിൻസൺ ജെ തോമസിന്റെയും നേതൃത്വത്തിൽ സെമിനാറിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു.

പാട്ടുകൾ, ആക്ടിവിറ്റീസ്, സോഷ്യൽ അവയർനസ് പ്രോഗ്രാം, ടീച്ചർ സെഷൻ തുടങ്ങി വിവിധ അനുഗ്രഹീത പരിപാടികളും സെമിനാറിന്റെ ഭാഗമായി നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading