ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബൈബിൾ എജുക്കേഷൻ സ്പിരിച്വൽ ട്രെയിനിങ് 2026 ഓഗസ്റ്റ് 15 ന്
ന്യൂഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്ന B.L.A.S.T. (Bible Learning And Spiritual Training Programme) ഈ വർഷം പുനർനാമകരണം ചെയ്ത് Bible Education Spiritual Training (BEST) 2026 എന്ന പേരിൽ സംഘടിപ്പിക്കും.
2026 ഓഗസ്റ്റ് 15ന് രാവിലെ 9 മണി മുതൽ ഡൽഹി മയൂർ വിഹാർ ഫേസ് 3-ലെ സെന്റ് മേരീസ് സ്കൂളിൽ വെച്ചാണ് BEST 2026 നടക്കുന്നത്.
വടക്കേ ഇന്ത്യയിൽ കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന അനുഗ്രഹീത സുവിശേഷകൻ മോസസ് സാമൂവൽ (ജമ്മു) വിവിധ സെഷനുകളിൽ മുഖ്യസന്ദേശങ്ങൾ നൽകും. എക്സൽ വിബിസ് ടീം വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും.
അനുഗ്രഹീത ഗായിക കരിഷ്മ ജോസഫും ടീമും പ്രെയ്സ് & വർഷിപ്പിന് നേതൃത്വം നൽകും. ഐപിസി ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ദാനിയേൽ BEST 2026 ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ സന്തോഷ് ടി. സി. ഐപിസി ഡൽഹി സ്റ്റേറ്റ് സൺഡേസ്കൂൾ അസോസിയേഷൻ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.
കുട്ടികളുടെയും യുവജനങ്ങളുടെയും ആത്മീയ വളർച്ചയും ബൈബിൾ പഠനവും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന BEST 2026 അനുഗ്രഹപ്രദമായ ആത്മീയ സംഗമമായി മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

- Advertisement -


Comments are closed.