കരിക്കം വൈ.എം.സി.എ വാർഷിക സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു

കൊട്ടാരക്കര: കരിക്കം വൈ.എം.സി.എ വാർഷിക സമ്മേളനം യു.ആർ.ഐ ഏഷ്യ കോർഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്തു. ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ. രാജുക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ജോർജ്, പി.സി. ബാബുക്കുട്ടി, മാത്യു വർഗീസ്, പി.എം.ജി. കുരാക്കാരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

News Middle Advt Banner

തുടർന്ന് നടന്ന യോഗത്തിൽ വരും വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എം.ജി. കുരാക്കാരൻ (പ്രസിഡന്റ്), എം. തോമസ്, ബാബു ഉമ്മൻ (വൈസ് പ്രസിഡന്റുമാർ), പി.സി. ബാബുക്കുട്ടി (സെക്രട്ടറി), സജി യോഹന്നാൻ (ജോയിന്റ് സെക്രട്ടറി), മാത്യു വർഗീസ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading