‘ദൈവത്തിൻ്റെ കൃപകളെ വർണ്ണിച്ചിടാം’: പുതിയ ക്രിസ്തീയ ആരാധനാ ഗാനം റിലീസിന് ഒരുങ്ങുന്നു

ഡബ്ലിൻ: ​ദൈവീക സ്നേഹത്തിൻ്റെയും വിശ്വസ്ഥതയുടെയും ആഴം വെളിപ്പെടുത്തുന്ന “ദൈവത്തിൻ്റെ കൃപകളെ വർണ്ണിച്ചിടാം” എന്ന പുതിയ ക്രിസ്തീയ ആരാധനാ ഗാനം പുറത്തിറങ്ങുന്നു.

ക്രിസ്തീയ സമൂഹത്തിനായി സമർപ്പിക്കപ്പെടുന്ന ഈ ഗാനം ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ വരികളാലും ആലാപനത്താലും ശ്രദ്ധേയമാണ്.

​പ്രസിദ്ധ ഗാനരചയിതാവും പ്രഭാഷകനുമായിരുന്ന പാസ്റ്റർ മുട്ടം ഗീവർഗ്ഗീസിന്റെ (പാസ്റ്റർ ജോൺ വർഗ്ഗീസ്) കൊച്ചുമകളും, ക്രൈസ്തവ എഴുത്തുപുര അയർലണ്ട് ചാപ്റ്റർ എക്സിക്യൂട്ടീവും, അപ്പർ റൂം ജോയിൻറ് കോഡിനേറ്ററുമായ ബ്ലെസി ജെയിംസ് ആണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്.

പാസ്റ്റർ ഷിബിൻ മാത്യു വരികൾക്ക് ഹൃദ്യമായ ഈണവും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
​ബ്രദർ മോസസ് ടൈറ്റസിന്റെയും സിസ്റ്റർ കെസിയ ജെയിംസിന്റെയും അനുഗ്രഹീതമായ ആലാപനം ശ്രോതാക്കളെ ദൈവസാന്നിധ്യത്തിലേക്ക് നയിക്കുന്ന അനുഭവം സമ്മാനിക്കുന്നു.

​നമ്മുടെ ജീവിതത്തിൽ അനുദിനം അനുഭവിക്കുന്ന അളവറ്റ ദൈവകൃപകളെ ഓർത്ത് നന്ദിയോടെ ദൈവത്തെ ആരാധിക്കാൻ ഈ ഗാനം ഓരോ വ്യക്തിക്കും പ്രേരണയാകും. ദൈവനാമ മഹത്വത്തിനായി പുറത്തിറങ്ങുന്ന ഈ ആരാധനാ ഗാനം കേൾക്കുന്ന ഏവർക്കും വലിയ ആത്മീയ ഉണർവിനും ആശ്വാസത്തിനും കാരണമാകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading