സദ്വേദ മിഷൻ ദേശീയ നേതൃത്വ സമ്മേളനം ആഗസ്റ്റ് 18 മുതൽ കളത്തിപ്പടിയിൽ

കോട്ടയം: സദ്വേദ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ നേതൃത്വ സമ്മേളനം 2026 ആഗസ്റ്റ് 18 മുതൽ 21 വരെ കളത്തിപ്പടി ക്രിസ്ത്യൻ സെന്ററിൽ നടക്കും. “LORD JESUS, HELP ME SERVE YOU BETTER” (കർത്താവായ യേശുവേ, അങ്ങയെ കൂടുതൽ നന്നായി സേവിക്കാൻ എന്നെ സഹായിക്കൂ) എന്നതാണ് ഈ വർഷത്തെ സമ്മേളന തീം.

നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകൾക്ക് പ്രമുഖ ദൈവദാസന്മാർ നേതൃത്വം നൽകും.

ഇവാഞ്ചലിസ്റ്റ് സജു മാത്യു (ജീസസ് മിഷൻ), പാസ്റ്റർ ജോയ് എം. തോമസ് (മുൻ പ്രസിഡന്റ്, IET), പാസ്റ്റർ സജി കെ. പി. (പ്രിൻസിപ്പൽ, IBTS), പാസ്റ്റർ ബിനു തോമസ് (അബണ്ടന്റ് ലൈഫ്, കോട്ടയം), പാസ്റ്റർ ജോൺസൺ ജോർജ്ജ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

പാസ്റ്റർ ഫിന്നി ജേക്കബ്, ജെയ്സൺ മെയ്ഡൽ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും. സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൈവദാസന്മാരും പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading