കോട്ടയത്ത് വിദ്യാർത്ഥികൾക്കായി ‘ആസാദി’ യൂത്ത് റിട്രീറ്റ് സംഘടിപ്പിക്കുന്നു
കോട്ടയം: വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ‘ആസാദി’ യൂത്ത് റിട്രീറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 ശനിയാഴ്ച കോട്ടയം ഏഴാം മൈലിലുള്ള കർമ്മേൽ മിഷൻ ചർച്ചിലാണ് പരിപാടി നടക്കുക.
രാവിലെ 9:30 മുതൽ ആരംഭിക്കുന്ന റിട്രീറ്റ് യുവജനങ്ങളിൽ പുതിയ ഉന്മേഷവും പ്രചോദനവും നിറയ്ക്കാൻ ലക്ഷ്യമിടുന്നു.
തിരുവനന്തപുരത്ത് നിന്നുള്ള ബിനോയ് ജോയ് ആണ് മുഖ്യപ്രഭാഷണം നടത്തുക. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ യുവാക്കൾക്ക് ഉപകാരപ്രദമാകും. പരിപാടിയുടെ ഭാഗമായി ടീം തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന സംഗീത ശുശ്രൂഷയും ഉണ്ടായിരിക്കും. പാസ്റ്റർ സുനിൽ സഖറിയാസ് സമാപന സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി നൽകിയിരിക്കുന്ന ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യാവുന്നതാണ്. വിദ്യാർത്ഥികളും യുവജനങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

- Advertisement -


Comments are closed.