യു.പി.എഫ് യു.എ.ഇ സ്റ്റുഡൻ്റ്സ് ക്യാമ്പ് ഓഗസ്റ്റ് 20 മുതൽ ഷാർജയിൽ
ഷാർജ: യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് (UPF) യു.എ.ഇയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ സ്റ്റുഡൻ്റ്സ് ക്യാമ്പ് 2026 ഓഗസ്റ്റ് 20, 21, 22 തീയതികളിൽ (വ്യാഴം, വെള്ളി, ശനി) ഷാർജ വർഷിപ്പ് സെൻ്ററിൽ വെച്ച് നടക്കും.
യുവതലമുറയെ ലക്ഷ്യമിട്ട് “Facing the Giants” (ഭീമൻമാരെ നേരിടുക) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ‘More Than Conquerors’ എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിച്ചാണ് ക്യാമ്പ് നയിക്കുന്നത്. പ്രശസ്ത പ്രഭാഷകരായ പാസ്റ്റർ റെന്നി വെസ്ലി, ബ്രദർ ബെനിസൺ ബാബു, ഡോക്ടർ നിസ്സി അച്ച ജേക്കബ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
വിദ്യാർത്ഥികളുടെ ആത്മീയവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടുള്ള ക്ലാസുകളും, ചർച്ചകളും ക്യാമ്പിന്റെ ഭാഗമായിരിക്കും. ‘ട്രാൻസ്ഫോർമർസ് മിഡിൽ ഈസ്റ്റ്’ എന്ന സംഘടനയും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.
ഓഗസ്റ്റ് 20 മുതൽ 22 വരെ രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെയാണ് ക്യാമ്പ് നടക്കുക.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് www.upfuae.org എന്ന വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ പോസ്റ്ററിലുള്ള QR കോഡ് സ്കാൻ ചെയ്തോ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

- Advertisement -


Comments are closed.