“ഗോഡ്മാൻ” എം. സി. ചാക്കോയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

കോട്ടയം: ഇന്ത്യൻ വ്യോമസേനയിലും റിസർവ് ബാങ്കിലും സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുകയും ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം സഭകൾ സ്ഥാപിക്കുന്നതിൽ നേതൃത്വം നൽകുകയും ചെയ്ത കരിയർ മിഷനറി എം. സി. ചാക്കോയുടെ ജീവചരിത്രം പ്രകാശനം ചെയ്തു. ഓഗസ്റ്റ് 8ന് മാങ്ങാനം സാമുവൽ നിലയത്തിൽ ഗുഡ്ന്യൂസ് വാരികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

എം. സി. ചാക്കോയുടെ സഹോദരനും ഗുഡ്ന്യൂസ് അസോസിയേറ്റ് എഡിറ്ററുമായ ഇവാഞ്ചലിസ്റ്റ് എം. സി. കുര്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ അസിസ്റ്റന്റ് ഓവർസീയറുമായ പാസ്റ്റർ പി. ജി. മാത്യൂസ് പുസ്തകം പ്രകാശനം ചെയ്തു.

പ്രശസ്ത ക്രൈസ്തവ എഴുത്തുകാരനും മിഷൻ ലീഡറുമായ ഇവാഞ്ചലിസ്റ്റ് സാജു മാത്യു ആദ്യപ്രതി ഏറ്റുവാങ്ങി മിഷൻ ചലഞ്ച് സന്ദേശം നൽകി. പത്രപ്രവർത്തകനും സാഹിത്യകാരനുമായ പ്രകാശ് പി. കോശിയാണ് പുസ്തകം രചിച്ചത്. ഗുഡ്ന്യൂസ് ബുക്സാണ് പ്രസാധകർ.
എം. സി. ചാക്കോ രചിച്ച “സമാഗമന കൂടാര വ്യാഖ്യാനം” എന്ന കൃതിയും ജീവചരിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുഡ്ന്യൂസ് ഗ്രാഫിക്സ് എഡിറ്റർ സജി നടുവത്ര സ്വാഗതം ആശംസിച്ചു. പാസ്റ്റർ എം. എൽ. ജോർജുകുട്ടി, പാസ്റ്റർ എം. ഒ. ഏലിയാസ്, പാസ്റ്റർ ഡാനി ജോസഫ്, എം. സി. ചാക്കോയുടെ സഹപാഠി പി. ഐ. ജോളിക്കുട്ടി എന്നിവർ എം. സി. ചാക്കോയുടെ പ്രേഷിത സംഭാവനകളെ അനുസ്മരിച്ചു.

സാമുവൽ സി. ഫിന്നിയുടെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും നടന്നു. സക്കറിയ സി. ഗോഡ്ലി നന്ദി പറഞ്ഞു. പാസ്റ്റർ പി. സി. എബ്രഹാം, പാസ്റ്റർ മാത്യു വർഗീസ്, പാസ്റ്റർ കെ. ആർ. ജോസ്, ഗ്രേസി ചാക്കോ എന്നിവരടക്കം നിരവധി സുവിശേഷപ്രേമികളും സുഹൃത്തുക്കളും ബന്ധുക്കളും പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading