അമേരിക്കൻ ശാരോൻ ഫാമിലി കോൺഫറൻസിന് മുന്നോടിയായി ദേശീയ പ്രയർ ലൈൻ
ചിക്കാഗോ: അമേരിക്കൻ ശാരോൻ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) 20-ാമത് ഫാമിലി കോൺഫറൻസിന് മുന്നോടിയായി ദേശീയ പ്രയർ ലൈൻ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സെൻട്രൽ സമയം അനുസരിച്ച് ഓൺലൈനായാണ് ദേശീയ പ്രയർ ലൈൻ നടക്കുന്നത്.
“ക്രിസ്തുവിൽ വളർന്ന് ദൈവരാജ്യം മുന്നോട്ട് കൊണ്ടുപോകുക” എന്നതാണ് 2027-ലെ ഫാമിലി കോൺഫറൻസിന്റെ പ്രമേയം. എഫെസ്യർ 4:15–16 ആധാരമാക്കിയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ദേശീയ പ്രയർ ലൈനിൽ പാസ്റ്റർ തോമസ് മാമ്മൻ മുഖ്യപ്രഭാഷകനായും പാസ്റ്റർ ചാക്കോ ജോർജ് അധ്യക്ഷനായും ടിഷിൻ തോമസ് ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.
2027 ജൂലൈ 8 മുതൽ 11 വരെ അമേരിക്കയിലെ ചിക്കാഗോ, ഇല്ലിനോയിസിൽ നടക്കുന്ന 20-ാമത് ഫാമിലി കോൺഫറൻസിന്റെ അനുഗ്രഹകരമായ നടത്തിപ്പിനും വിവിധ ശുശ്രൂഷകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനാണ് ദേശീയ പ്രയർ ലൈൻ സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും കുടുംബങ്ങളും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

- Advertisement -


Comments are closed.