ഐ.പി.സി കോട്ടയം ജില്ല കുടുംബസംഗമവും മാസയോഗവും ഓഗസ്റ്റ് 15ന്
കോട്ടയം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) കോട്ടയം ജില്ലാ നോർത്ത് ആൻഡ് സൗത്ത് വിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ കുടുംബസംഗമവും മാസയോഗവും സംഘടിപ്പിക്കും. 2026 ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 9.30ന് പുതുപ്പള്ളിയിലെ പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരിയിൽ യോഗം നടക്കും.
ഐ.പി.സി പെരുമ്പാവൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. എ. തോമസ് മുഖ്യാതിഥിയായി പങ്കെടുക്കുകയും ദൈവവചനം പ്രസംഗിക്കുകയും ചെയ്യും.
വിശ്വാസികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കുന്ന സംഗമത്തിൽ ആരാധന, കൂട്ടായ്മ, ആത്മീയ സന്ദേശം എന്നിവ ഉണ്ടായിരിക്കും.
കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സഭയുടെ ഐക്യവും കൂട്ടായ്മയും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനുമാണ് സംഗമം ലക്ഷ്യമിടുന്നത്.

- Advertisement -


Comments are closed.