ടാബർനാക്കിൾ പെന്തെക്കോസ്തൽ ചർച്ച് ഏകദിന യുവജന സമ്മേളനം വെയിൽസിൽ

കാർഡിഫ് (വെയിൽസ്): പെന്തക്കോസ്ത് ഉണർവിന്റെ പട്ടണമായ വെയിൽസിലെ ടാബർനാക്കിൾ പെന്തെക്കോസ്തൽ ചർച്ച് യുവജനങ്ങൾക്കായി ഓഗസ്റ്റ് 29-ന് ശനിയാഴ്ച ഏകദിന യുവജന സമ്മേളനം സംഘടിപ്പിക്കുന്നു.

രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ കാർഡിഫിലുള്ള സഭാ ഹോളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിദ്ധ സുവിശേഷ പ്രസംഗകനും ഗാനശുശ്രൂഷകനുമായ ഡോ. സണ്ണി പ്രസാദ് മുഖ്യപ്രഭാഷകനായി പങ്കെടുക്കും.

കാർഡിഫ്, സ്വാൻസി, അബെറിസ്റ്റ്വിത്ത് എന്നിവിടങ്ങളിലെ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഈ യുവജന സമ്മേളനത്തിലേക്ക് യുവജനങ്ങളെയും കുടുംബങ്ങളെയും വിശ്വാസികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading