കാഞ്ഞങ്ങാട് വെച്ച് ‘ദി റോയൽ ഐഡന്റിറ്റി’ ടീൻ ആൻഡ് യൂത്ത് മീറ്റ് ഓഗസ്റ്റ് 27-ന്
കാഞ്ഞങ്ങാട്: ദി കിംഗ്ഡം മിഷന്റെ നേതൃത്വത്തിൽ “ദി റോയൽ ഐഡന്റിറ്റി” എന്ന പേരിൽ ടീൻ ആൻഡ് യൂത്ത് മീറ്റ് ഓഗസ്റ്റ് 27-ന് രാവിലെ 9.00 മുതൽ വൈകിട്ട് 4.00 വരെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു പിന്നിലുള്ള പയനിയർ മിഷണറി ചർച്ചിൽ നടക്കും.
1 പത്രോസ് 2:9 ആസ്പദമാക്കിയുള്ള “ദി റോയൽ ഐഡന്റിറ്റി” എന്ന പ്രമേയമാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. ആരാധന, സാക്ഷ്യങ്ങൾ, കൗൺസലിംഗ്, ചോദ്യോത്തര സെഷൻ, ഇന്ററാക്ടീവ് ആക്ടിവിറ്റികൾ, ഗെയിംസ്, സമർപ്പണ ശുശ്രൂഷ, മിഷൻ ചലഞ്ച് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

കൗമാരക്കാരെയും യുവജനങ്ങളെയും ആത്മീയ ജീവിതത്തിൽ ശക്തിപ്പെടുത്തുകയും ക്രിസ്തുവിലുള്ള അവരുടെ യഥാർഥ വ്യക്തിത്വം തിരിച്ചറിയാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. കൂടാതെ, ഇന്നത്തെ കാലത്ത് കുട്ടികളും കൗമാരക്കാരും നേരിടുന്ന വിവിധ വെല്ലുവിളികളും അവയ്ക്കുള്ള ബൈബിൾ അടിസ്ഥാനത്തിലുള്ള പരിഹാരങ്ങളും വിദഗ്‌ധരായ അധ്യാപകർ ക്ലാസുകളിലൂടെ അവതരിപ്പിക്കും.
സഭാവ്യത്യാസമില്ലാതെ 12 വയസും അതിനു മുകളിലും പ്രായമുള്ള കുട്ടികൾക്കും കൗമാരക്കാർക്കും യുവജനങ്ങൾക്കും സമ്മേളനത്തിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 25-നകം സൗജന്യമായി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:
പാസ്റ്റർ റോജി കെ. വി. – 94950 51978
പാസ്റ്റർ അഭിജിത്ത് എസ് ജോൺ – 99951 80454
ഫിന്നി കാഞ്ഞങ്ങാട് – 80753 37380

- Advertisement -


Comments are closed.