മണക്കല ഫെയ്ത്ത് യ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഓഗസ്റ്റ് 8 ശനിയാഴ്ച

മണക്കാല: അടൂർ ഭാരത് വെൽസ്പ്രിങ് കണ്ണ്-മൂക്ക്-തൊണ്ട (ഇ.എൻ.ടി.) ആശുപത്രിയുടെയും ഡി.ഡി.ആർ.സി. അജിലസ് രോഗനിർണയ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ സൗജന്യ നേത്രപരിശോധനയും തിമിര രോഗനിർണയ ക്യാമ്പും ഓഗസ്റ്റ് 8 ശനിയാഴ്ച നടക്കും.

രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ രജിസ്ട്രേഷനും ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കും. നേത്രപരിശോധന, തിമിര രോഗനിർണയം, കണ്ണ്-മൂക്ക്-തൊണ്ട സംബന്ധമായ പരിശോധനകൾ എന്നിവ ക്യാമ്പിൽ ലഭ്യമാകും.

തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ ക്യാമ്പിൽ തന്നെ കണ്ടെത്തി ശസ്ത്രക്രിയയ്ക്കായി പ്രത്യേക പാക്കേജിന്റെ സൗകര്യം ഒരുക്കും. കൂടാതെ, കണ്ണടകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ് (നിബന്ധനകൾക്ക് വിധേയം) ലഭിക്കും. കുട്ടികളിൽ കൂടുതൽ പരിശോധന ആവശ്യമായ കേസുകൾ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും, ആശുപത്രി ചെലവിൽ സൗജന്യ പരിശോധനാ സൗകര്യം നൽകുകയും ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading