” പരിശുദ്ധാത്മാവേ” എന്ന പുതിയ ഗാനത്തിന്റെ റിലീസ് നാളെ
പരിശുദ്ധാത്മാവിന്റെ അഭിഷേകവും പ്രവർത്തനവും പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന “പരിശുദ്ധാത്മാവേ” എന്ന പുതിയ ക്രൈസ്തവ ഗാനം നാളെ പുറത്തിറങ്ങും.
ഈ ഗാനത്തിന്റെ വരികളും സംഗീതവും പാസ്റ്റർ ഷൈജു ജോൺ നിർവഹിച്ചിരിക്കുന്നു. ഇമ്മാനുവേൽ കെ. ബിയും ബോവസ് രാജുവും ചേർന്നാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്.

സംഗീതസംവിധാനം സാം ആറ്റിങ്ങൽ, ഗിറ്റാർ ജെറമി, പശ്ചാത്തല ഗാനം ബിജോയ് ബാലകൃഷ്ണൻ, സുബിയ ബിജു എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
വീഡിയോ നിർമ്മാണം ഗുഡ്‌വിൻ റോഷ് ഫോർമേഷൻ, നിർമ്മാണം ഹോളി സ്പിരിറ്റ് സെന്റർ ചർച്ച് എന്നിവയുടെ നേതൃത്വത്തിലാണ്.
ആത്മീയ അനുഭവത്തിലേക്ക് വിശ്വാസികളെ നയിക്കുന്ന, മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം നാളെ പ്രേക്ഷകരിലേക്ക് എത്തും.


- Advertisement -


Comments are closed.