വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂണിവേഴ്‌സിറ്റിയിൽ നിന്നും പി.എച്ച്.ഡി നേടി ദമ്പതികൾ
തിരുവല്ല: വ്യോമയാന, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് മേഖലകളിൽ കൂടുതൽ കരുത്തും താപസ്‌ഥിരതയും ദൈർഘ്യവുമുള്ള നൂതന പോളിമർ നാനോ കോംപോസിറ്റുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ മെറ്റീരിയൽസ് എഞ്ചിനീയറിങ്ങിൽ സംയോജിപ്പിച്ചുള്ള ഗവേഷണമായിരുന്നു ഡോ. ജെറിൻ്റേത്.

കാൻസർ കോശങ്ങളുടെ പ്രാരംഭ നിർണയം തത്സമയ അനുമാനത്തിനായി മെഡിക്കൽ ഇമേജിംഗ്, AI, VLSI ഹാർഡ്‌വെയർ ആക്‌സിലറേഷൻ വികസിപ്പിച്ചെടുത്തതായിരുന്നു ഡോ. ഡിനയു ടെ ഗവേഷണം.
ഇരുവരുടെയും ഗവേഷണ പ്ര വർത്തനങ്ങൾക്ക് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യൂണിവേഴ്‌സിറ്റിയുടെ സീഡ് ഗ്രാൻ്റ് ലഭിച്ചിരുന്നു. അതോടൊപ്പം ഇരുവർക്കും രാമൻ റിസർച് അവാർഡും ഡോ. ഡിനയ്ക്ക് ഡോ. എ പി ജെ അബ്‌ദുൾ കലാം അവാർഡും ലഭിച്ചിട്ടുണ്ട്. ഇരുവരും നിലവിൽ ബെംഗളുരുവിലെ ദയാനന്ദ സാഗർ യൂണിവേഴ്‌സിറ്റിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ അസിസ്‌റ്റൻ്റ് പ്രൊഫസർമാരായി സേവനമനുഷ്ഠിച്ചുവരുന്നു.
തോട്ടഭാഗം കുന്നുംപുറത്ത് ശ്രീമതി. ഏലിയാമ്മ ജേക്കബിന്റെയും പരേതനായ ശ്രീ. ജോയി വറുഗീസിന്റെയും മകനാണ് ഡോ. ജെറിൻ ജോയി. ഭാര്യ ഡോ. ഡിന ആൻ, കോഴഞ്ചേരി കിഴക്കേതിൽ ശ്രീ. കെ. വി. വറുഗീസിന്റെയും ശ്രീമതി. ജിജി ജോൺസിന്റെ യും മകളാണ്. മക്കൾ: ജുവാന എയ്‌മ ജെറിൻ, ജോർഡൻ വറുഗീസ് ജെറിൻ.

- Advertisement -


Comments are closed.