ഹോം ക്രൂസേഡ് 2026 ആത്മീയ ഉണർവ്വ് യാത്ര ജൂലൈ 20 മുതൽ
തിരുവനന്തപുരം: ഗ്രേറ്റ് ഇന്ത്യൻ പ്രയർ ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “ഓൾ കേരള ഹോം ക്രൂസേഡ്” ആത്മീയ ഉണർവ്വ് യാത്ര ജൂലൈ 20 തിങ്കളാഴ്ച മുതൽ ആരംഭിക്കും. കേരളത്തിൽ പ്രത്യാശയുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആത്മീയ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
”എല്ലാ സംസ്ഥാനങ്ങളിലും എല്ലാ നഗരങ്ങളിലും ഉണർവ്വ്” എന്ന ആപ്തവാക്യവുമായി നടത്തുന്ന ഈ യാത്രയ്ക്ക് Pastor Arun kottarakara & Team നേതൃത്വം നൽകും. തിരുവനന്തപുരത്തു നിന്ന് ആരംഭിച്ച് കാസർഗോഡ് വരെ കേരളത്തിലുടനീളം നീളുന്ന ഒരു ആത്മീയ പ്രയാണമായിരിക്കും ഇത്.
പ്രത്യേകം സജ്ജീകരിച്ച ആധുനിക സ്റ്റേജ് വാഹനത്തിലാണ് ക്രൂസേഡ് വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും പര്യടനം നടത്തുക.
ഈ വലിയ ആത്മീയ ഉണർവ്വ് യാത്രയുടെ പങ്കാളിയാകാൻ ആത്മഭാരമുള്ള നിങ്ങൾക്കും അവസരമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. നിങ്ങളുടെ വീട്ടുമുറ്റങ്ങളോ, സഭാ ഗ്രൗണ്ടുകളോ മീറ്റിംഗുകൾക്കായി തയ്യാറാക്കി നൽകുകയാണെങ്കിൽ നിങ്ങളുടെ പ്രദേശങ്ങളിലും ഈ ക്രൂസേഡ് മീറ്റിംഗുകൾ സംഘടിപ്പിക്കാവുന്നതാണ്. നിങ്ങളുടെ നാടിന്റെയും കുടുംബങ്ങളുടെയും ആത്മീയ നന്മയ്ക്കായി ഈ അവസരം വിനിയോഗിക്കാവുന്നതാണ്.

- Advertisement -


Comments are closed, but trackbacks and pingbacks are open.