റവ. വി. പി. ഫിലിപ്പിന് സെറാംപൂർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ്

തിരുവല്ല: പ്രമുഖ ക്രൈസ്തവ എഴുത്തുകാരനും ഗ്രന്ഥരചയിതാവും പ്രഭാഷകനും ഐ.പി.സി. ബഹ്റിൻ സഭാ ശുശ്രൂഷകനുമായ റവ. വി. പി. ഫിലിപ്പിന് സെറാംപൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.

News Middle Advt Banner

ക്രൈസ്തവ യുവജനങ്ങളിൽ സൈബർ സുരക്ഷയുടെ പ്രഭാവവും മാധ്യമ വിദ്യഭ്യാസ രൂപികരണവും എന്ന തീസിസിലാണ് സെനറ്റിന്റെ ഗവേഷണ വിഭാഗമായ SATHRI യിൽ നിന്ന് ഡോക്ടർ ഓഫ് മിനിസ്ട്രി ലഭിച്ചത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പാസ്റ്റർ വി. എം. ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും ഇളയ മകനായി ജനിച്ച അദ്ദേഹം ബാല്യകാലം മലബാറിലെ വിവിധ ജില്ലകളിലും ഫെയ്ത്ത് ഹോമുകളിലുമാണ് ചെലവഴിച്ചത്.

തിരുവല്ല മാർത്തോമ്മ കോളേജിൽ നിന്ന് ചരിത്രത്തിൽ ബി.എ., കേരള സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ എം.എ., കോട്ടയം ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബി.ഡി., ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ആശയവിനിമയ ദൈവശാസ്ത്രത്തിൽ എം.തിയോളജി, മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ എം.എ., എം.ഫിൽ. എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും ക്രിസ്തുവിന്റെ സന്ദേശം ഫലപ്രദമായി പങ്കുവെച്ചുവരുന്ന റവ. വി. പി. ഫിലിപ്പ് ക്രൈസ്തവ മലയാള സാഹിത്യത്തിന് 18 ഗ്രന്ഥങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പഠനലേഖനങ്ങളും ഗവേഷണപ്രബന്ധങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ മികച്ച പഠനഗ്രന്ഥത്തിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: സജീന ഫിലിപ്പ്.
മകൾ: എയ്ഞ്ചലിൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading