റോഡരികിൽ ലഭിച്ച രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ പോലീസിൽ ഏൽപ്പിച്ച് മാതൃകയായി വെട്ടിയാർ ഐപിസി സഭാംഗം എം. കെ. ശാമുവേൽ

KE News Desk | Kollam

 

News Middle Advt Banner

മാവേലിക്കര: നടത്തത്തിനിടെ റോഡരികിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ സ്വന്തം കൈവശം വയ്ക്കാതെ സത്യസന്ധതയുടെ മാതൃക കാട്ടി പോലീസിൽ ഏൽപ്പിച്ച തഴക്കര പഞ്ചായത്ത് പത്താം വാർഡ് സ്വദേശിയായ എം. കെ. ശാമുവേൽ സമൂഹത്തിന്റെ അഭിനന്ദനമേറ്റുവാങ്ങുന്നു.

ലഭിച്ച പണം അദ്ദേഹം ഉടൻ തന്നെ കുറത്തികാട് പോലീസ് സ്റ്റേഷൻ അധികൃതർക്ക് കൈമാറുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പണത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തി സുരക്ഷിതമായി കൈമാറി.

സർക്കിൾ ഇൻസ്പെക്ടർ വിപിൻ കുമാർ, ഇൻസ്പെക്ടർ എബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജിബു ടി. ജോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വൈ. രമേശ്, നിഷ പുത്തൂർ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം വഴയില സ്വദേശിയായ രാഗേഷിന് പണം കൈമാറി.

അന്യന്റെ സ്വത്ത് സ്വന്തമാക്കാതെ അതിന്റെ യഥാർഥ ഉടമയ്ക്ക് തിരികെ ലഭിക്കുന്നതിന് ആത്മാർത്ഥമായി പ്രവർത്തിച്ച എം. കെ. ശാമുവേലിന്റെ സത്യസന്ധത സമൂഹത്തിന് ശക്തമായ സന്ദേശമാണ് നൽകുന്നത്. മൂല്യങ്ങൾ ക്ഷയിച്ചുവരുന്നതായി പറയപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ വിശ്വാസവും നന്മയും സത്യസന്ധതയും ഇന്നും നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.

വെട്ടിയാർ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ അംഗമായ എം. കെ. ശാമുവേലിന്റെ ഈ മാതൃകാപരമായ പ്രവർത്തി പുതുതലമുറയ്ക്ക് പ്രചോദനവും സമൂഹത്തിന് അഭിമാനവുമാണെന്ന് വിവിധ മേഖലകളിൽ നിന്നുള്ളവർ അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading