കവിത: പ്രത്യാശ | കൃപ ഡാനിയേൽ

നിൻ പാദപീഠമെന്റെ ആശ്രയം
നിൻ മുഖമെൻ നിത്യപ്രത്യാശ
നിൻ ചിന്തകൾ എന്നുമെൻ ആനന്ദമാം. . .

ആഴിയിലെന്നെ താങ്ങുവാൻ
വിൺപുരെ എന്നെ ചേർക്കുവാൻ നാഥാ. . .        നിൻ വരവ് എന്നുമെൻ പ്രത്യാശ

തിരുമുഖം കാണാൻ നിന്നിൽ ചേരാൻ
വാഞ്ചിക്കുന്നെ എന്നുള്ളം കാംക്ഷിക്കുന്നേ. . .
മറ്റെന്തിനേക്കാളും മറ്റേതിലും വലുതായ്
അങ്ങു മാത്രമാണെൻ നിത്യപ്രത്യാശ

നാഥാ എന്നും ഞാൻ കാത്തീടും. . .
അമൂല്യമാം നിൻ സ്നേഹവായ്പ്
തിരുമുമ്പിൽ അർപ്പിക്കും പ്രാർത്ഥനകൾ
എന്നുമെൻ ഉൾത്തടത്തിൻ പ്രത്യാശയാം. . .

കാണും നിൻ മുഖം തേജസ്സിൽ
നിത്യമാം സുദിനങ്ങൾ വന്നണയാൻ
ആവലോടെ എന്നും കാത്തിടുന്നേ. . .

എൻ ശബ്ദം നിനക്കായി മാത്രം. . .
എൻ ക്രിയകൾ നാഥനായ് മാത്രം. . .
എൻ ആത്മപ്രശംസയോ അങ്ങിൽ മാത്രം
അതെന്നുമെൻ നിത്യപ്രത്യാശ. . .

ശാലേം വാസം അമർത്യ ശരീരം
ആത്മാവിലെരിയും നിത്യനാളുകൾ
കാന്തനുമായ് എന്നെന്നും എൻ നാളൂകൾ
കഴിച്ചീടും നിത്യമായ്, ആമോദമായ് . . . .

അങ്ങു മാത്രമാണെൻ പ്രത്യാശയേ
യേശുവേ അങ്ങു മാത്രമാണെൻ പ്രത്യാശയെ
നിൻ മുഖമെൻ പ്രത്യാശയേ. .
നല്ലിടയനേ അങ്ങെൻ പ്രത്യാശ. . .

രോഗമെന്നെ തൊടുകയില്ല
ആത്മാവിലെരിയും നിത്യമായ്
വചനത്തിൽ നിന്ന്, പ്രാർത്ഥനയിൽ വേരൂന്നി
നിൽക്കുമെന്നും ഞാൻ പ്രത്യാശയോടെ. . .

വാഗ്ദത്തമെന്നെ നയിച്ചിടും
നൽചിന്തകൾ കരുത്തേകിടും
ഉൾകരുത്തിൻ പ്രത്യാശയോടെ
ഞാൻ ജീവിക്കും ക്രിസ്തുവിൽ എന്നേക്കുമായ്. . .

പ്രത്യാശയിൽ ജീവിക്കും നാഥനായ് മാത്രം
പ്രത്യാശയിൽ ഒരുങ്ങീടൂം നാഥൻ വരവിനായ്
പ്രത്യാശയിൽ വിതച്ചീടും കർത്തൻ രാജ്യത്തിനായ്
പ്രത്യാശയിൽ ഉയർത്തീടും കർത്തൻ നാളിൽ. . .

 

കൃപ ഡാനിയേൽ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.