വാഹനാപകടത്തെ തുടർന്ന് പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) നിത്യതയിൽ ചേർക്കപ്പെട്ടു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്ന് ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. മുളക്കുഴയിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

News Middle Advt Banner

സ്റ്റേറ്റ് പ്രയർ ബോർഡ് അംഗമായിരുന്നു. ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് കൺവൻഷൻ ക്വയറിൽ ചില വർഷങ്ങൾ അംഗമായിരുന്നു. മൃതദേഹം കല്ലിശേരി ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പിതാവ്: കുഞ്ഞുമോൻ
മാതാവ്: ലാലി
ഏക സഹോദരി കൃപ.
കൂടുതൽ വിവരങ്ങൾ പിന്നാലെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading