ഇവാൻജലിക്കൽ സഭാ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും ഇവാൻജലിക്കൽ സഭയുടെ പിന്തുണ അറിയിച്ചു

തിരുവല്ല: സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് ഡോ.എബ്രഹാം ചാക്കോയുടെ നേതൃത്വത്തിൽ സഭ ഭാരവാഹികൾ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി.

News Middle Advt Banner

സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും തുഫാൻ പോലെയുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ അറിയിച്ചു. ജെ.ബി . കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സഭ സ്വാഗതം ചെയ്തു.
പ്രതിനിധി സഭാ അധ്യക്ഷൻ റവ ഡോ.ജോൺ മാത്യു, ഉപാധ്യക്ഷൻ കെ.ഒ.രാജുക്കുട്ടി,സഭ സെക്രട്ടറി റവ.കെ.സജി മാത്യു,ട്രഷറർ റവ.സജി ഏബ്രഹാം,സുവിശേഷ പ്രവർത്തന ബോർഡ് അസി.സെക്രട്ടറി റവ. ഡോ.ജിമ്മി പോൾ എന്നിവർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading