മലയാളം ഡിസ്ട്രിക്ട് സി.എ പ്രവർത്തനോദ്ഘാടനവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി

KE News Desk | Panaveli

പനവേലി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ്സ് അംബാസഡേഴ്സ് (സി.എ.) 2026–2028 പ്രവർത്തന വർഷത്തിന്റെ പ്രവർത്തനോദ്ഘാടനവും 75-ാം വാർഷികമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി. ജൂൺ 25-ന് പനവേലി ശാലോം എ.ജി. ചർച്ചിൽ നടന്ന സമ്മേളനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ജോസ് ടി. ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും മുഖ്യസന്ദേശം നൽകുകയും ചെയ്തു.

എ.ജി.ഐ. മിഷൻ സെക്രട്ടറിയും കൊട്ടാരക്കര സെക്ഷൻ പ്രസ്ബിറ്ററുമായ റവ. സജിമോൻ ബേബി 2026–2028 പ്രവർത്തന പത്രിക മുൻ സി.എ. പ്രസിഡന്റ് പാസ്റ്റർ ഷിൻസ് പിറ്റിക്ക് നൽകി പ്രകാശനം ചെയ്തു. പ്ലാറ്റിനം ജൂബിലി ലോഗോ അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ റവ. ഒ. സജിമോൻ മുൻ സി.എ. പ്രസിഡന്റ് റവ. റോയ്സൺ ജോണിക്ക് നൽകി പ്രകാശനം നിർവഹിച്ചു.

ഈ പ്രവർത്തന വർഷത്തെ താലന്ത് പരിശോധനയായ ‘പ്രതിഭ 2026’-ന്റെ പ്രഖ്യാപനം പത്തനംതിട്ട സെക്ഷൻ പ്രസ്ബിറ്റർ റവ. മാത്യു ജോർജ് നിർവഹിച്ച് പുനലൂർ ഈസ്റ്റ് സെക്ഷൻ സി.എ. പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ജോണിന് കൈമാറി. 2024–2026 പ്രവർത്തന വർഷത്തെ ജില്ലാ സി.എ. കമ്മിറ്റിയെ ചടങ്ങിൽ ആദരിച്ചു.

പാസ്റ്റർമാരായ സാബു ചാരുംമൂടും സാമുവൽ ജെ. എസും സംഗീതാരാധനയ്ക്ക് നേതൃത്വം നൽകി. ജില്ലാ സി.എ. പ്രസിഡന്റ് റവ. സാം റോബിൻസൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റവ. വിജയദാസ്, സെക്രട്ടറി റവ. പവീൻ എസ്. ജോർജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ റിജുമോൻ കെ. കോര, ട്രഷറർ പാസ്റ്റർ സിബിൻ മാത്യു, ചാരിറ്റി കൺവീനർ ബ്രദർ ജോഷിൻ വർഗീസ്, ഇവാഞ്ചലിസം കൺവീനർ ബ്രദർ ജോൺസൺ ജോയി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്ലാറ്റിനം ജൂബിലി പ്രവർത്തന വർഷത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ‘ദിശ 2026’, മേഖലാതല ക്യാമ്പുകൾ, ‘പ്രതിഭ 2026’ താലന്ത് പരിശോധന, പ്ലാറ്റിനം ജൂബിലി സുവനീർ, തീരദേശ സുവിശേഷ പ്രവർത്തനം, ഉത്തരേന്ത്യ സുവിശേഷ യാത്ര, മിഷൻ സപ്പോർട്ട്, ആദിവാസി സുവിശേഷ പ്രവർത്തനം, പ്രീ-മാരിറ്റൽ കൗൺസലിംഗ്, ടീൻസ് ക്യാമ്പ്, കേരള സുവിശേഷ യാത്ര, പവർ കോൺഫറൻസ്, മിഷൻ ചലഞ്ച്, സാമൂഹിക സേവന പദ്ധതികൾ, ജയിൽ സുവിശേഷ പ്രവർത്തനം, വാർഷിക ക്യാമ്പ്, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്ലാറ്റിനം ജൂബിലി സമ്മേളനം തുടങ്ങി വിപുലമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.