ലേഖനം: കാത്തിരിക്കുന്നവർക്കു ലഭിക്കുന്ന ശക്തി | എബ്രഹാം തോമസ് അടൂർ

ഏത് കാര്യത്തിന്റെ സഫലീകരണത്തിന്റെ പിന്നിലും ഒരു കാത്തിരിപ്പ് അനിവാര്യമാണ്. അത് ആത്മീക ഭൗതിക കാര്യത്തിൽ ആയാലും വലിയ പ്രസക്തിയുള്ളതാണ്. എന്നാൽ ഒരു ആത്മീയ മനുഷ്യനെ സംബന്ധിച്ച് “കാത്തിരിപ്പ് അവന്റെ പ്രത്യാശയാണ്.” പുതിയ നിയമവിശ്വാസികളായ നമ്മുടെ കാത്തിരിപ്പ് അഥവാ പ്രത്യാശ എന്ന് പറയുന്നത് നമ്മുടെ” പ്രാണന്റെ വരവാണ്”.)

കാത്തിരിക്കുന്നവരെ കുറിച്ച് വളരെ വ്യക്തമായി യെശയ്യാ പ്രവാചകനോട് വിളിച്ചറിയിക്കുന്നു. (യെശയ്യാ. 40: 30) ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവിഴും ; എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും. ഇന്ന് ക്രിസ്തീയ ഗോളത്തിൽ തന്നെ തളർന്നും ക്ഷണിച്ചു ഒരു അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അതാണ് യെശയ്യാപ്രവാചകൻ പറയുന്നത് ബലമുള്ള ബാല്യക്കാരും ശക്തിയുള്ള യൗവനക്കാരും ക്ഷീണിച്ചും തളർന്നുപോകുമ്പോൾ ശക്തി പുതുക്കുവാൻ യഹോവയെ കാത്തിരിക്കുന്നവർക്ക് മാത്രമേ കഴിയുള്ളൂ. കാത്തിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ തളർച്ചയും ക്ഷീണവും ഒക്കെ ഉണ്ടാകുമെങ്കിലും അവർ കഴുകന്മാരെ പോലെ ചിറകടിച്ചു ഉയരും. ഒരു കഴുകൻ എത്രമാത്രം ഉയരത്തിൽ പറക്കുവാൻ ഇടയാകും അത്രമാത്രം ഉയരത്തിൽ തന്നെ.

യെശയ്യാവ് പ്രവചന ശബ്ദത്തിൽ ഇതു വിളിച്ചറിയിക്കുമ്പോൾ ഒരു പുതിയ നിയമസത്യം കൂടെ വിളിച്ചറിയിക്കുന്നു, ത്രിത്വത്തിൽ മൂന്നാമനായ പരിശുദ്ധാത്മാവിനെ. മർക്കോസിന്റെ മാളിക മുറിയിൽ കാത്തിരിക്കുന്നവർക്ക് ലഭിച്ച ആ പരിശുദ്ധാത്മാവിന്റെ ശക്തിക്ക് ഇന്നും കുറവ് വന്നിട്ടില്ല. എന്നാൽ കാത്തിരിക്കുവാൻ ഇന്ന് ആരും തയ്യാറല്ല. അത്യാധുനിക യുഗത്തിൽ ഒരു ദൈവ പൈതലിനെ ജീവിക്കുവാൻ ശക്തിയില്ലാതെ കഴിയുകയില്ല. അത് പ്രാപിക്കുവാൻ കാത്തിരിക്കേണ്ടത് അത്യാവശ്യമാണ്. കാത്തിരിക്കുന്നവർക്ക് മാത്രമേ ശക്തി ലഭിക്കുവാൻ കഴിയുള്ളൂ. അവർക്ക് മാത്രമേ ഉയരത്തിൽ പറക്കാൻ കഴിയുള്ളൂ ദൈവീക കൃപകൾ അനുഭവിച്ചറിയാൻ കഴികയുള്ളൂ. ശക്തി ലഭിച്ചവരായ നാം ഒതുങ്ങിയിരിക്കുവാൻ അല്ല മറിച്ച് ശക്തി പുതുക്കി കഴിവിനെ പോലെ ചിറകടിച്ചു ഉയരുവാൻ തയ്യാറാകണം. കാത്തിരിക്കുന്നവർക്ക് വേണ്ടി ദൈവം ഒരുക്കുന്ന സൗഭാഗ്യങ്ങൾ വളരെ വലുതാണ്. അതിനാൽ കാത്തിരിക്കാം… ശക്തിക്കായി ഉയരുവാൻ വേണ്ട ശക്തിക്കായി.

 

എബ്രഹാം തോമസ് അടൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading