സമാധാനത്തിനായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ; നാളെ സംയുക്ത പ്രാർത്ഥന

KE News Desk | Thiruvalla
ബ്ലെസിൻ ജോൺ മലയിൽ (മീഡിയ കൺവീനർ)

തിരുവല്ല: ഗൾഫ് മേഖലയിൽ അശാന്തിയുടെ കാർമേഘങ്ങൾ പടർത്തി തുടരുന്ന ആക്രമണങ്ങൾക്ക് അറുതിയുണ്ടാകാൻ പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ.

നാളെ (ഏപ്രിൽ 19 ഞായറാഴ്ച്ച) പകൽ സഭായോഗങ്ങളിൽ ആരാധനാ മധ്യേ വിവിധ സ്ഥലങ്ങളിൽ സമാധാന പ്രാർത്ഥന നടക്കും. വൈകിട്ട് 9 മുതൽ 10.30 വരെ എല്ലാവരെയും പങ്കെടുപ്പിച്ച് സൂമിൽ ഓൺലൈനായി പ്രാർത്ഥന നടക്കും.

ഗൾഫിൽ കേൾക്കുന്ന യുദ്ധത്തിൻ്റെ വെടിയൊച്ചകൾ മറ്റു രാജ്യങ്ങളിലേക്കും പടരുകയാണ്. നമ്മുടെ മലയാളി സഹോദരങ്ങൾ ഉൾപ്പടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജീവിതസന്ധാരണത്തിനായി ലക്ഷക്കണക്കിനാളുകളാണ് ഗൾഫ് മേഖലയിൽ ഉള്ളത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ശ്രോതസ് കൂടിയായ ഗൾഫിനെ ലോകം മുഴുവൻ ശ്രദ്ധിക്കുന്നു.

യുദ്ധം ഒരിക്കലും സമാധാനം നൽകുകയില്ല. സമാധാനത്തിനായി ഒരുമിച്ചുള്ള പ്രാർത്ഥനയിൽ എല്ലാവരും പങ്കാളികളാകണമെന്ന് പിസിഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജെ. ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് ട്രഷറർ ജിനു വർഗീസ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading