ലണ്ടനിൽ തെരുവ് സുവിശേഷകന് നേരെ ആക്രമണം: വനിതാ പോലീസ് ഓഫീസറുടെ ഇടപെടൽ ശ്രദ്ധേയമായി

ലണ്ടൻ: ബ്രിട്ടീഷ് നിയമങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന രീതിയിൽ ലണ്ടനിലെ വൈറ്റ്‌ചാപ്പൽ റോഡിൽ ക്രിസ്ത്യൻ സുവിശേഷകനുമേൽ ഉണ്ടായ ആക്രമണശ്രമം വ്യാപക ചർച്ചയ്ക്കിടയാക്കി. ബൈബിൾ കൈയിൽ പിടിച്ച് പൊതുവഴിയിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന വ്യക്തിയെ ഒരു സംഘം ആളുകൾ വളഞ്ഞ് തടയാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവമാണ് വിവാദമായത്.

പ്രസംഗം നിർത്തണമെന്ന് ആവശ്യപ്പെട്ട സംഘത്തിലെ ചിലർ “ഇത് മുസ്ലിം പ്രദേശമാണ്” എന്നുവാദിച്ചതായി ദൃശ്യങ്ങളിൽ കേൾക്കാം. ഇതിനിടെ മാസ്ക് ധരിച്ച ഒരാൾ പ്രസംഗകനെ പിന്നിൽ നിന്ന് തള്ളുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സുവിശേഷകനോട് വിദ്വേഷപരമായ പരാമർശങ്ങളും നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവസ്ഥലത്തെത്തിയ മെട്രോപൊളിറ്റൻ പോലീസ് ഉദ്യോഗസ്ഥയായ വനിത, “ഇത് ബ്രിട്ടനാണ്; ഇവിടെ എല്ലാവർക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്” എന്ന് വ്യക്തമാക്കി സുവിശേഷകന്റെ സുരക്ഷ ഉറപ്പാക്കി. പൊതുവഴിയിൽ സമാധാനപരമായി സംസാരിക്കുന്നതിനുള്ള അവകാശം നിയമപരമാണെന്നും ഇഷ്ടമില്ലാത്തവർക്ക് സ്ഥലത്ത് നിന്ന് മാറിനിൽക്കാമെന്നും അവർ നിർദ്ദേശിച്ചു. ഉദ്യോഗസ്ഥയുടെ ഇടപെടൽ സ്ഥിതിഗതികൾ ശമിപ്പിക്കാൻ സഹായിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ആവിഷ്കാരസ്വാതന്ത്ര്യവും മതസൗഹാർദ്ദവും സംബന്ധിച്ച ചർച്ചകൾ ശക്തമായി. ബ്രിട്ടീഷ് മൂല്യങ്ങൾ സംരക്ഷിക്കാൻ ധൈര്യം കാട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്കു വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading