രാജസ്ഥാനിൽ ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ പുതിയ മതപരിവർത്തന നിയമപ്രകാരം ആദ്യ കേസ്

ജയ്പൂർ: രാജസ്ഥാനിൽ പുതിയതായി പ്രാബല്യത്തിൽ വന്ന മതപരിവർത്തന വിരോധ നിയമം പ്രകാരം ആദ്യ കേസായി കൊട്ടയിലെ രണ്ടു ക്രിസ്ത്യൻ മിഷനറിമാരെതിരെ പോലീസ് FIR രജിസ്റ്റർ ചെയ്തു. ന്യൂഡൽഹിയിലെ പാസ്റ്റർ ചാണ്ടി വർഗീസ്, കൊട്ടയിലെ പാസ്റ്റർ അരുൺ ജോൺ എന്നിവരാണ് കേസിൽ പ്രതികളായി പേരെടുത്തിരിക്കുന്നത്.

ബെർശേബ ചർച്ചിൽ നവംബർ 4 മുതൽ 6 വരെ നടന്ന ‘ആത്മിക സത്സംഗ്’ പരിപാടിയിൽ പങ്കെടുത്ത ചിലരെ ക്രിസ്ത്യൻ മതത്തിലേക്ക് പ്രേരിപ്പിക്കുകയും സ്നാനം നടത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. വിശ്വഹിന്ദു പരിഷത്ത്, ബജറംഗ്ദൾ തുടങ്ങിയ സംഘടനകളാണ് പരാതി നൽകിയത്.

പോലീസ് ചൂണ്ടിക്കാട്ടുന്നത്, പരിപാടിയിൽ ഹിന്ദുമതത്തെ അപമാനിക്കുന്ന പ്രസ്താവനകളും മതപരിവർത്തന ലക്ഷ്യത്തോടെയുള്ള പ്രലോഭനങ്ങളും .ഉണ്ടായതായാണ്. കേസിൽ പുതിയ മതപരിവർത്തന നിയമത്തിലെ വ്യവസ്ഥകളോടൊപ്പം ഭാരതീയ നീതിസംഹിതയിലെ ചില വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് പോലീസ് പരിപാടിയുടെ വീഡിയോ രേഖകളും സത്യസാക്ഷികളുടെ മൊഴികളും ശേഖരിച്ചു അന്വേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.

ഇതിനിടെ തങ്ങൾക്ക് മത പരിവർത്തനത്തിൽ പങ്കില്ലെന്നും ആത്മീയ യോഗം മാത്രമാണ് സംഘടിപ്പിച്ചതെന്നും പാസ്റ്റർമാർ പ്രതികരിച്ചു.

മതപരിവർത്തന വിരോധ നിയമം കർശനമാണെന്നും നിർബന്ധിത / പ്രലോഭനം’ മുഖേന നടക്കുന്ന മതപരിവർത്തനം കഠിനമായ ശിക്ഷാർഹമാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഈ നിയമം മതസ്വാതന്ത്ര്യത്തിന് ഭീഷണിയാകാമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading