യേശുവാണ് എനിക്കായി പോരാടിയത്- ലോകകപ്പിലെ ചരിത്ര വിജയത്തിന് ശേഷം വിശ്വാസസാക്ഷ്യം പങ്കുവച്ച് ക്രിക്കറ്റ് താരം ജെമിമ റോഡ്രിഗ്‌സ്

മുംബൈ: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ നേടിയ ചരിത്ര വിജയം ലോകം മുഴുവൻ ആഘോഷിക്കുമ്പോൾ, ക്യാപ്റ്റൻ ജെമിമ റോഡ്രിഗ്‌സ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം യേശുവിന് സമർപ്പിച്ചു.

ഓസ്ട്രേലിയ നിശ്ചയിച്ച 339 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ജയിച്ചത് വനിതാ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയകരമായ റൺചേസ് ആയി. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ആദ്യമായാണ് ഒരു ടീം 300-ൽ കൂടുതലുള്ള സ്കോർ പിന്തുടർന്ന് വിജയിക്കുന്നത്.

മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിൽ, വികാരഭരിതയായ ജെമിമ പറഞ്ഞു: “ആദ്യമായി ഞാൻ യേശുവിനാണ് നന്ദി പറയുന്നത്. ഞാൻ എന്റെ ശക്തിയിൽ കളിച്ചിട്ടില്ല — യേശുവാണ് എന്നെ ശക്തീകരിച്ചത്.

മത്സരത്തിനിടയിൽ അവൾ തുടർച്ചയായി സ്വയം പ്രോത്സാഹിപ്പിക്കുന്നതും ബൈബിള്‍ വചനങ്ങൾ ഉച്ചരിക്കുന്നതും ക്യാമറയിൽ കാണാമായിരുന്നു. .

“അവസാന ഭാഗത്ത് ഞാൻ വളരെ ക്ഷീണിച്ചിരുന്നു. അപ്പോൾ ഞാൻ ‘നിങ്ങൾ മിണ്ടാതിരിപ്പിൻ ; യഹോവ തന്നേ നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യും’ (പുറപ്പാട് 14:14) എന്ന വചനം ആവർത്തിച്ചു. ഞാൻ നിശ്ചലമായി നിന്നു, അവൻ തന്നെയാണ് എനിക്കായി പോരാടിയത്.”

തന്റെ സെഞ്ചുറിയെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി: “ഇത് എന്റെ 100-ഉം റെക്കോർഡും സംബന്ധിച്ച കാര്യമല്ല — ഇന്ത്യ ജയിക്കണമെന്നത് മാത്രമാണ് ലക്ഷ്യം. എല്ലാം ദൈവം തന്നെ ശരിയായ സമയത്ത് ക്രമീകരിച്ചു. ശരിയായ ഉദ്ദേശത്തോടെ ചെയ്താൽ ദൈവം എപ്പോഴും അനുഗ്രഹിക്കും.”

ലോകകപ്പിന് മുൻപുള്ള മാനസിക സംഘർഷങ്ങളെയും ജമീമ തുറന്നു പങ്കുവെച്ചു “ഞാൻ വളരെ കഠിനമായ ഘട്ടത്തിലൂടെയാണ് കടന്നുപോയത്. പക്ഷേ, സഹതാരങ്ങൾ എന്നെ പ്രോത്സാഹിപ്പിച്ചു, പിന്തുണ നൽകി. ഞാൻ ചെയ്തത് ഒറ്റ കാര്യം — കളിക്കുക; ബാക്കി ദൈവം തന്നെയായിരുന്നു കൈകാര്യം ചെയ്തത്.”

മംഗളൂരുവിൽ നിന്നുള്ള ക്രിസ്തീയ കുടുംബത്തിൽ ജനിച്ച ജെമിമയെ പിതാവായ ഐവൻ റോഡ്രിഗ്‌സ് മുംബൈയിലെ ഭാൻഡുപിൽ വളർത്തി. പെൺകുട്ടികൾക്കും ക്രിക്കറ്റ് അവസരം ലഭിക്കണമെന്ന ആഗ്രഹത്തിൽ അദ്ദേഹം സ്കൂളിൽ ഗേൾസ് ക്രിക്കറ്റ് ടീം ആരംഭിച്ചു — അതാണ് ജെമിമയുടെ കരിയറിന്റെ തുടക്കം.

മുംബൈയിലെ ആ ചെറിയ ഗ്രൗണ്ടിൽ തുടങ്ങിയ യാത്ര ഇന്ന് ലോക വേദിയിലെത്തിയിരിക്കുകയാണ്. പ്രാർത്ഥന വിശ്വാസം, കുടുംബം, ആത്മാർത്ഥത — ഈ മൂല്യങ്ങളാണ് ജെമിമ റോഡ്രിഗ്‌സിന്റെ ജീവിതത്തിന്റെ അടിസ്ഥാനം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading