മൂന്ന് മാസത്തിനിടെ രണ്ട് പിഞ്ചോമന മക്കളെ നഷ്ടപെട്ട് യുകെയിൽ മലയാളി കുടുംബം.
സ്വിണ്ടൻ : മൂന്ന് മാസത്തിനിടെ രണ്ട് പിഞ്ചോമന മക്കളെ നഷ്ടപ്പെട്ടതിന്റെ കടുത്ത വേദനയിലാണ് സ്വിണ്ടനിലെ മലയാളി കുടുംബം. സ്വിണ്ടനിൽ താമസിക്കുന്ന ഉഴവൂർ സ്വദേശികളായ ശ്രീ കെ സി തോമസിന്റെയും ശ്രീമതി സ്മിത തോമസിന്റെയും ഏഴ് വയസ്സുള്ള പ്രിയ മകൻ ഐഡൻ തോമസ് മോൻ കൂടി വിട പറഞ്ഞപ്പോൾ വിവരമറിഞ്ഞ് വീട്ടിലെത്തിയവർക്ക് ആശ്വസിപ്പിക്കുവാൻ പോലും വാക്കുകളില്ലാതായി.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ഐഡൻ. രണ്ട് വര്‍ഷത്തിലധികമായി രോഗം ബാധിച്ച് ചികിത്സയിലാരുന്ന ഐഡന്‍ പുലര്‍ച്ചെ ഒരു മണിയോടെ ആയായിരുന്നു യാത്രയായത്. മാസങ്ങൾക്കിടയിൽ രണ്ട് പിഞ്ചോമനകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നെഞ്ചുരുകി വിലപിച്ച തോമസിനേയും സ്മിത തോമസിനെയും ആശ്വസിപ്പിക്കാൻ പോലും വിവരമറിഞ്ഞ് വീട്ടിലെത്തിയ മലയാളികൾക്കായില്ല. 2024 മാര്‍ച്ച് 22 നാണ് അമ്മയ്ക്ക് നഴ്‌സായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആശ്രിത വീസയില്‍ സഹോദരങ്ങളായ അഭിജിത്ത്, ഐറിന്‍ എന്നിവര്‍ക്ക് ഒപ്പം ഐഡനും യുകെ യില്‍ എത്തിയത്. ഇതേ അസുഖം തന്നെ ബാധിച്ച് ഐഡന്റെ മൂത്ത സഹോദരി ഐറിന്‍ മൂന്ന് മാസം മുമ്പാണ് മരിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് ആയിരുന്നു ഐറിന്റെ വിയോഗം. അത് തന്നെ കുടുംബത്തിന് കടുത്ത ആഘാതമായിരുന്നു. ആ വേദനയില്‍ നിന്ന് കരകയറുന്നതിന് മുമ്പാണ് കുടുംബത്തെ തേടി അടുത്ത വിയോഗം എത്തിയത്.
ഐറിനെ അടക്കിയ സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയില്‍ വച്ച് സംസ്‌കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അതിനായുള്ള ക്രമീകരണങ്ങള്‍ നടന്നു വരികയാണെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു.



- Advertisement -

Comments are closed.