ബീഹാറിൽ ആരാധനാലയം കത്തിച്ചു

ബീഹാർ : നവാദ സെൻററിൽ ഉള്ള കൃഷ്ണനഗർ ശാരോൻ ഫെലോഷിപ്പ് സഭയുടെ പ്രാർത്ഥനാലയവും ആ ഗ്രാമത്തിലെ മുഴുവൻ വീടുകളും ഇന്നലെ അഗ്നിക്ക് ഇരയാക്കപ്പെട്ടു.

ആ ഗ്രാമത്തിൽ എൺപത് വീടുകളാണ് ഉള്ളത് അതിൽ അൻപത് ഭവനങ്ങളും പ്രാർത്ഥനാലയവുമായി ബന്ധപ്പെട്ട് പ്രാർത്ഥനയിൽ സഹകരിച്ചിരുന്നവരാണ്. മുസ്സഹർ കമ്മ്യൂണിറ്റിയിൽ പെട്ട വളരെ പാവപ്പെട്ട വിശ്വാസികളാണ് ഇവർ. ഇഷ്ടികചുളയിൽ പണിചെയ്താണ് ഇവർ ജീവിച്ച് വന്നത്. ദുരിതപൂർണ്ണമായ ജീവിതംനയിച്ച് വരുമ്പോഴാണ് ഇവരെല്ലാം ക്രിസ്തുവിനെ അറിയുവാൻ ഇടയായത്. സർക്കാർ നല്കിയ ഇരുപത്തിനാല് ഏക്കറോളം വരുന്ന സ്ഥലത്താണ് ഇവർ ചെറിയ കുടിലുകൾഉണ്ടാക്കി പാർത്തുവന്നത്.

ആ സ്ഥലത്ത് അവർ ചെറിയ ആരാധനാലയം പണിത് ദൈവത്തെ സേവിച്ചു വരികയായിരുന്നു. ഈ സ്ഥലം അവിടെയുള്ളവർ ചേർന്ന് പിടിച്ചെടുക്കുന്നതിനായിട്ടാണ് ആരാധനാലയവും എല്ലാ വീടുകളും തീ വെച്ച് നശിപ്പിച്ചിരിക്കുന്നത്. കൃഷ്ണനഗർ ഗ്രാമത്തിനായും അവിടെ ശുശ്രൂഷകനായ പാസ്റ്റർ ഷൈജു ജോസഫിനായും പ്രത്യേകം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു. ചില മാസങ്ങൾക്ക് മുൻമ്പ് സുവിശേഷ വിരോധികളാൽ അദ്ദേഹത്തിന് പീഡനം ഏറ്റിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading