കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം വാർഷികാഘോഷം പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ നടന്നു

കൊട്ടാരക്കര :
ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോയ സഹോദരങ്ങൾക്ക് അഭയവും കരുതലും നൽകി, സ്നേഹത്തിന്റെയും ആർദ്രതയുടെയും സാക്ഷ്യമായ – കൊട്ടാരക്കര മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം
59-ാമത് വാർഷികാഘോഷം മന്ദിരാങ്കണത്തിൽ പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.
നുറൂൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോചാൻസലർ ഡോ.ഫൈസൽ ഖാൻ ഉദ്ഘാടനം ചെയ്തു.കരുതലും സഹായവും അർഹിക്കുന്ന സമസൃഷ്ടങ്ങളായ സഹോദരങ്ങളെ മുഖ്യധാരയിൽ എത്തിക്കുവാനും ജീവിത സരണിയിൽ വിട്ടുപോയ കണ്ണികളെ വിളക്കി ചേർക്കുന്ന മഹത്വകരമായ പ്രേക്ഷിത വൃത്തിയുമാണ് ആറുപതിറ്റാണ്ടായി ജൂബിലി മന്ദിരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര – പുനലൂർ ഭദ്രാസനാധിപൻ ഡോ.തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ചു.

News Middle Advt Banner

സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടറും സിഇഒയുമായ ഡോ.ഫെബി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. വികാരി ജനറൽമാരായ റവ.ഈശോ മാത്യു, റവ.കെ.വൈ.ജേക്കബ്,
ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഷിബു സാമുവേൽ,ഭദ്രാസന സെക്രട്ടറി റവ.ഷിബു എബ്രഹാം ജോൺ,ട്രഷറർ ജോർജ് പണിക്കർ,റവ.ജോജി.കെ. മാത്യു എന്നിവർ പ്രസംഗിച്ചു.
രാവിലെ മന്ദിരം ചാപ്പലിൽ നടന്ന സ്തോത്ര പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ഭദ്രാസന എപ്പിസ്കോപ്പാ നേതൃത്വം നൽകി.ബിഷപ്പ് സെക്രട്ടറി റവ.ജോർജ് വർഗീസ് ധ്യാന സന്ദേശം നൽകി.
ഭാഗ്യ സ്മരണീയരായ ഡോ.യുഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.മാത്യുസ് മാർ അത്താനാസിയോസ് എപ്പിസ്കോപ്പാ എന്നിവരുടെ മേൽപ്പട്ടത്വ രജത ജൂബിലി സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ് ആയിരക്കണക്കിനാളുകളുടെ ആശ്വാസ കേന്ദ്രമായ, കൊട്ടാരക്കരയുടെ ഹൃദയഭാഗത്തുള്ള മാർത്തോമ്മാ എപ്പിസ്കോപ്പിൽ ജൂബിലി മന്ദിരം.കഴിഞ്ഞ 25 വർഷമായി മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഹോസ്പ്പിസ് ശയ്യലമ്പികളായ രോഗികൾക്ക് ഒരു താങ്ങും കരുതലും ആണ്. പൂർണ്ണ സമയം ഡോക്ടർ, നേഴ്സസ് സേവനം ഇവിടെ ലഭ്യമാണ്.
വിദ്യാഭ്യാസ കരുതൽ പദ്ധതിയിലൂടെ നിർധനരായ മുന്നൂറിൽപരം പെൺകുട്ടികൾക്ക് തുടർ വിദ്യാഭ്യാസ ലഭ്യത ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാൻ കഴിഞ്ഞതും വൃക്ക രോഗികൾക്ക് ആശ്വാസമായി പുതുതായി ആരംഭിച്ച ഡയലിസിസ് സെന്റർ പ്രവർത്തനവും അനുബന്ധ പ്രോജക്ടുകളാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading