ഒഡീഷയിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയ പാസ്റ്റർ വർഗ്ഗീസ് ചെറിയാനെ ആദരിച്ചു

കുമ്പനാട്: ഒഡിഷയിൽ പ്രേക്ഷിത പ്രവർത്തനത്തിൽ 25 വർഷം പൂർത്തിയാക്കിയ പാസ്റ്റർ വർഗ്ഗീസ് ചെറിയാനെ എക്സൽ മിനിസ്ട്രീസ് ആദരിച്ചു. 1999-ൽ ഗ്രഹാം സ്റ്റെയിൻസിൻ്റെയും മക്കളുടെയും ദാരുണമായ കൊലപാതകമാണ് തന്നെ ഒഡിഷയിലേക്ക് നയിച്ചത്.

വടശ്ശേരിക്കര പടിഞ്ഞാറേമണ്ണിൽ പാസ്റ്റർ വി.ടി. വർഗ്ഗിസിൻ്റെയും ഗ്രേസിയുടെയും മകനായ വർഗ്ഗീസ് ചെറിയാൻ.
ഒഡിഷയിലെ ബെറംപൂർ കേന്ദ്രമാക്കി ഗ്രേയ്സ് ഗോസ്പൽ മിനിസ്ട്രീസ് എന്ന പ്രവർത്തനത്തിലൂടെ അനാഥരായ 40 ലധികം കുഞ്ഞുങ്ങളെ എടുത്ത് വളർത്തുകയും അനേകർക്ക് അനുഗ്രഹമാക്കുകയും ചെയ്യുന്ന വർഗ്ഗീസ് ചെറിയാൻ – ഇപ്സിത ദമ്പതികളുടെ സമർപ്പണം വലുതാണ്.
എക്സൽ മിനിസ്ട്രീസിൻറെ ഇൻറർനാഷണൽ ഓഫീസിൽ നടന്ന സമ്മേളനത്തിൽ വെച്ച് പാസ്റ്റർ ബിനു വടശ്ശേരിക്കര തന്നെ പരിചയപ്പെടുത്തി തോമസ് കോശിയും പാസ്റ്റർ ഷിബു കെ ജോണും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു. ബെൻസൺ വർഗീസ്, സ്റ്റാൻലി റാന്നി എന്നിവർ ആശംസകൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading