ഫീച്ചർ | സമൂഹമാധ്യമങ്ങളിൽ ഹിറ്റായി അബ്നേർ മോന്റെ ലഹരി വിരുദ്ധ പ്രസംഗം | ഫിന്നി കാഞ്ഞങ്ങാട്

ആലക്കോട് : കണ്ണൂർ ജില്ലയിലെ പാസ്റ്റർ സണ്ണി പി.എസ്സിൻ്റെ മകൻ അബ്നേർ എന്ന കൊച്ചു മിടുക്കൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി. പത്തു ലക്ഷത്തിലധികം ആളുകളാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത്.രാഷ്ട്രീയ-സാമൂഹ്യ- ചലചിത്ര മേഖലയിൽ നിന്നുള്ള പ്രമുഖർ ഈ പ്രസംഗം ഷെയർ ചെയ്തത് അംഗീകരമായി മാറി.. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം.ബി.രാജേഷ്, തുടങ്ങിയവരും ഈ വീഡിയോ തങ്ങളുടെ ഫേസ് ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഇന്നത്തെ കാലഘട്ടത്തിൽ മയക്കുമരുന്നും ലഹരിയും തലമുറയെ തകർത്തുകളയുമ്പോൾ ബോധവത്കരണവും ലഹരിവിരുദ്ധ ക്ലാസുകളും നടക്കുന്നതിനിടയിലാണ് കണ്ണൂർ കരുണാപുരം തടിക്കടവ് ഗവ: സ്കൂളിലെ ഈ അഞ്ചാം ക്ലാസ്സ് കണ്ണൂർ ജില്ലയിലെ പാസ്റ്റർ സണ്ണി പി.എസ്സിൻ്റെ മകൻ അബ്നേർ എന്ന കൊച്ചു മിടുക്കൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വളരെ വൈറലാകുന്നത്.
തികച്ചും ഏവരുടെയും കണ്ണുതുറപ്പിക്കുന്നതായിരുന്നു ആ പ്രഭാഷണം. വളരെ പക്വതയോടും ഭാഷാശുദ്ധിയോടും ആധികാരികതയോടും വ്യക്തതയോടും പറയുന്ന വാക്കുകൾ കേൾവിക്കാരെ കൂടുതൽ ആകർഷിക്കും.

സ്‌കൂളിലെ അധ്യാപിക ജിഷ എം ചാലിൽ തന്റെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കിട്ട വീഡിയോയിൽ കഥയും കവിതയും കാര്യങ്ങളും അവസരോചിതം ചേർത്തായിരുന്നു കൊച്ചുമിടുക്കന്റെ ആറു മിനിറ്റ് പ്രസംഗം.
കണ്ണൂർ ജില്ലയിൽ ചാണോക്കുണ്ട് ഉറുട്ടേരിയിലെ പൂന്തോട്ടത്തിൽ അഗപ്പെ ഗോസ്പൽ മിഷൻ സഭാ പാസ്റ്റർ. സണ്ണിയുടെയും പ്രിയയുടെയും മകനാണ് അബ്നേർ. സ്‌കൂൾ വിമുക്തി ക്ലബ് ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസ്, എക്സസൈസ് ഉദ്യോഗ സ്ഥരെ ഉൾപ്പെടെ വേദിയിലിരുത്തിയാണ് അബ്‌ർ ജോബിൻ്റെ മനോഹര പ്രസംഗം. സ്കൂളിലും
സഭയുടെ യുവജന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമുകളിലും അബ്നേർ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
” ഈ മോൻ വലിയൊരു പ്രസംഗകനായി മാറും ” എന്ന തരത്തിലുള്ള പ്രചോദനം നൽകുന്ന കമൻ്റുകളാണ് സമൂഹ്യ മാധ്യമകളിൽ കാണാൽ കഴിയുന്നത്. പാസ്റ്ററുടെ മകൻ്റെ ലഹരി വിരുദ്ധ പ്രസംഗം പെന്തക്കോസ്ത് സമൂഹത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധതയുടെ നേർചിത്രമായി സമൂഹമാധ്യമങ്ങളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.