ക്രൈസ്‌തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ 2024-26 വർഷത്തെ പ്രവർത്തനങ്ങൾക്കു അനുഗ്രഹീത തുടക്കം

മനാമ: ക്രൈസ്‌തവ എഴുത്തുപുരയുടെ പത്താമത് വാർഷികവും ബഹറിൻ ചാപ്റ്റർ പ്രവർത്തനങ്ങൾക്കു തുടക്കം ആയി. ഐ പി സി ബഥേൽ ചർച്ച വില്ലയിൽ വെച്ചു നടന്ന മീറ്റിംഗിൽ ചാപ്റ്റർ പ്രസിഡണ്ട് സാം സജി അധ്യക്ഷൻ ആയിരുന്നു. അനുഗ്രഹീത ഗാനങ്ങളുമായി കെ ഇ ബഹ്‌റൈൻ കൊയർ ടീമുകളും ബഹ്‌റിനിലെ വിവിധ സഭകളും (ചർച്ച ഓഫ് ഫിലാഡൽഫിയ, ഐപിസി ബെഥേൽ, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച, അസംബ്ലി ഓഫ് ഗോഡ് ബഹ്‌റൈൻ) ഗാനങ്ങൾ ആലപിച്ചു. വൈസ് പ്രസിഡണ്ട് ജബോയ് തോമസ് കടന്നു വന്നവരെ എല്ലാം സ്വാഗതം ചെയ്‌തു. അനുഗ്രഹീത കർത്തൃദാസൻ പാസ്റ്റർ വി പി ഫിലിപ്പ് വചനത്തിൽ നിന്നു സംസാരിച്ചു. ജനറൽ കൗൺസിൽ അംഗവും ശ്രദ്ധ ഡയറക്ടർ ആയ ജിൻസ് കെ മാത്യു ക്രൈസ്‌തവ എഴുത്തുപുരയുടെ ബഹ്‌റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റിയെ പ്രെഖ്യാപിക്കയും പാസ്റ്റർ ടൈറ്റസ് ജോൺസൻ പുതിയ കമ്മിറ്റിയെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. ചാപ്റ്റർ സെക്രട്ടറി സുബിൻ തങ്കച്ചൻ കടന്നു വന്നവർക്ക് എല്ലാം നന്ദി പറഞ്ഞു. തുടർന്നു പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥനയോടെ മീറ്റിംഗ് പര്യവസാനിച്ചു. ചാപ്റ്റർ കമ്മിറ്റി മീറ്റിംഗുകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.