ഫാദേഴ്സ് ഹൗസ് തിയോളജിക്കൽ സെമിനാരി പവർ കോൺഫറൻസ് & ഫാമിലി സെമിനാർ

കട്ടപ്പന : റാന്നി ഫാദേഴ്സ് ഹൗസ് തിയോളോജിക്കൽ സെമിനാരിയുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ 2 ചൊവ്വാഴ്ച രാവിലെ 10 മുതൽ 3.30 വരെ കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് പവർ കോൺഫറൻസ് & ഫാമിലി സെമിനാർ നടത്തപ്പെടുന്നു. ഐ. പി. സി ഉപ്പുതറ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. വി. വർക്കി സെമിനാർ ഉദ്ഘാടനം ചെയ്യുന്നതും, ഫാദേഴ്സ് ഹൗസ് സ്ഥാപക പ്രസിഡന്റ്‌ റവ. ഡോ. സാബു എബ്രഹാം മുഖ്യസന്ദേശം നൽകുന്നതുമാണ്. ഡിവൈൻ എക്കോസ്, റാന്നി ആരാധനക്ക് നേതൃത്വം നൽകുന്നു. ഈ ആത്‍മീയ സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ എൻ. സി. ജോർജ്, പാസ്റ്റർ ലിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.